
കോതമംഗലം (എറണാകുളം): കുട്ടംപുഴ പഞ്ചായത്തിലെ മണികണ്ഠൻ ചാൽ ചപ്പാത്ത് വെള്ളത്തിൽ മുങ്ങി. പൂയംകുട്ടി പുഴക്ക് കുറുകെയുള്ള ചപ്പാത്ത് ഞായറാഴ്ച രാത്രിയാണ് വെള്ളത്തിൽ മുങ്ങിയത്. പുഴയ്ക്ക് അക്കരെയുള്ള മണികണ്ഠൻചാൽ ഗ്രാമവും വെള്ളാരംകുത്ത്, ഉറിയംപെട്ടി ആദിവാസി ഉന്നതികളും ഒറ്റപ്പെട്ടു.
ചപ്പാത്ത് മുങ്ങിയതോടെ പഞ്ചായത്ത് കടത്ത് വഞ്ചി ഏർപ്പെടുത്തിയിട്ടുണ്ട്. പുഴയിലെ കുത്തൊഴുക്ക് കാരണം പൂയംകുട്ടി ബ്ലാവന കടവിൽ ജങ്കാർ കടത്ത് നിലച്ചിട്ട് രണ്ട് ദിവസമായി. ഇവിടേയും മൂന്ന് ആദിവാസി ഉന്നതികളും കല്ലേലിമേട് ഗ്രാമവും ഒറ്റപ്പെട്ടിരിക്കുകയാണ്.
Content Highlights: Heavy rains cause Kuttampuzha river to flood,isolating Mani kandan Chal and other tribal settlements
Published: 26 May 2025, 08:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented