കോഴിക്കോട്: ബാര്‍ക്കോഴ വിവാദത്തിന്റെ കാലത്ത് നിയമസഭയില്‍ നടന്ന പ്രതിഷേധത്തിനിടെ സ്പീക്കറുടെ കസേരയില്‍ താന്‍ തൊടാന്‍ പാടില്ലായിരുന്നെന്നും അതൊരു അബദ്ധമായിപ്പോയെന്നും മുന്‍ എം.എല്‍.എ. കെ.ടി. ജലീല്‍. ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ വന്ന കമന്റുകളിലൊന്നിന് മറുപടിയായാണ് പ്രതികരണം. മനുഷ്യനല്ലേ വികാരത്തള്ളിച്ചയില്‍ സംഭവിച്ച ഒരു കൈപ്പിഴ ആയിരുന്നു അതെന്നും അദ്ദേഹം മറുപടിയില്‍ കൂട്ടിച്ചേര്‍ത്തു.
അസംബ്ലിയില്‍ ഇ.പി. ജയരാജന്റെ കൂടെ നിന്ന് സ്പീക്കറുടെ ചെയ്യര് വലിച്ചിട്ടത് ശരിയായില്ല. താങ്കള്‍ അസംബ്ലിയില്‍ പോയിരുന്നില്ലെങ്കില്‍ പി.എസ്.എം.ഒ. കോളേജില്‍ പ്രിന്‍സിപ്പല്‍ ആകേണ്ട ആളായിരുന്നു. കോളേജില്‍ എന്തെങ്കിലും ഇഷ്യുസ് ഉണ്ടായാലും താങ്കള്‍ വരുമ്പോള്‍ വിദ്യാത്ഥികള്‍ താങ്കളുടെ ചെയ്യര് വലിച്ചെറിഞ്ഞാല്‍ എന്തായിരിക്കും താങ്കളുടെ നിലപാട്?-എന്ന കമന്റിനായിരുന്നു ജലീലിന്റെ മറുപടി.

ബാര്‍ക്കോഴ വിവാദവേളയില്‍ കെ.എം. മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്താന്‍ അന്ന് പ്രതിപക്ഷത്തായിരുന്ന എല്‍.ഡി.എഫ്. നിയമസഭയില്‍ രംഗത്തിറങ്ങുകയായിരുന്നു. തുടര്‍ന്ന് പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രതിപക്ഷ എം.എല്‍.എമാര്‍ സ്പീക്കറുടെ ചെയര്‍ ഉള്‍പ്പെടെയുള്ളവ നശിപ്പിച്ചു.
അതേസമയം, ജലീലിന്റെ കമന്റിന് പ്രതികരണവുമായി കോണ്‍ഗ്രസ് മുന്‍ എം.എല്‍.എ. വി.ടി. ബല്‍റാം രംഗത്തെത്തി. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് സ്വയം റിട്ടയര്‍മെന്റ് പ്രഖ്യാപിച്ചതിന് ശേഷമാണെങ്കിലും ജലീലിന്റെ ഈ കുറ്റസമ്മതത്തിന് പ്രസക്തിയുണ്ട്. സമാനമായ ഒരു തിരിച്ചറിവ് ഉത്തരവാദപ്പെട്ട മറ്റ് സ്ഥാനങ്ങളിലിരിക്കുന്നവര്‍ക്കും തോന്നിയാല്‍ അതെത്ര നന്നായേനെ! ഏതായാലും ശിവന്കുട്ടിയില്നിന്നും ജയരാജനില്നിന്നുമൊന്നും കേരളം അതൊരു കാലത്തും പ്രതീക്ഷിക്കുന്നില്ല. ബുദ്ധിജീവിയും അക്കാദമീഷ്യനുമായ ഡോ. തോമസ് ഐസക്കെങ്കിലും നിയമസഭയിലെ സ്വന്തം അഴിഞ്ഞാട്ടത്തെ തള്ളിപ്പറയാന്‍ തയ്യാറാവുമോ എന്നാണ് അറിയേണ്ടത്, ബല്‍റാം ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
വി.ടി. ബല്‍റാമിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
നിയമസഭയ്ക്കകത്ത് അഴിഞ്ഞാട്ടം നടത്തിയതും സ്പീക്കറുടെ കസേര തള്ളിത്താഴെയിട്ടതും തെറ്റായിപ്പോയി എന്ന് ശ്രീ.കെ.ടി.ജലീല്‍ എംഎല്‍എ തുറന്നുപറയുന്നതിനെ സ്വാഗതം ചെയ്യുന്നു. അബദ്ധമെന്നും വികാരത്തള്ളിച്ചയില്‍ സംഭവിച്ച കൈപ്പിഴ എന്നുമാണ് ജലീല്‍ ഈ പ്രവൃത്തിയേക്കുറിച്ച് ഏറ്റുപറയുന്നത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് സ്വയം റിട്ടയര്‍മെന്റ് പ്രഖ്യാപിച്ചതിന് ശേഷമാണെങ്കിലും ജലീലിന്റെ ഈ കുറ്റസമ്മതത്തിന് പ്രസക്തിയുണ്ട്. സമാനമായ ഒരു തിരിച്ചറിവ് ഉത്തരവാദപ്പെട്ട മറ്റ് സ്ഥാനങ്ങളിലിരിക്കുന്നവര്‍ക്കും തോന്നിയാല്‍ അതെത്ര നന്നായേനെ! ഏതായാലും ശിവന്‍കുട്ടിയില്‍ നിന്നും ജയരാജനില്‍ നിന്നുമൊന്നും കേരളം അതൊരു കാലത്തും പ്രതീക്ഷിക്കുന്നില്ല. ബുദ്ധിജീവിയും അക്കാദമീഷ്യനുമായ ഡോ. തോമസ് ഐസക്കെങ്കിലും നിയമസഭയിലെ സ്വന്തം അഴിഞ്ഞാട്ടത്തെ തള്ളിപ്പറയാന്‍ തയ്യാറാവുമോ എന്നാണ് അറിയേണ്ടത്.
Content Highlights: kt jaleel on speaker chair throwing controversy
Published: 05 Sept 2024, 08:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented