തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം. കൊല്ലത്തും തിരുവനന്തപുരത്തും നടന്ന കെ.എസ്.യു. മാർച്ച് സംഘർഷത്തിൽ കലാശിച്ചു.  പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.

To advertise here,
placeholder
പ്ലസ്‌ വൺ സീറ്റ്‌ വർധന ആവശ്യപ്പെട്ട്‌ കെ.എസ്‌.യു. ഉൾപ്പെടെയുള്ള വിദ്യാർഥി സംഘടനകളുടെ പ്രതിഷേധ പ്രകടനത്തിൽ നിന്ന്‌ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

കൊല്ലത്ത് മാർച്ച് ഉദ്ഘാടനം ചെയ്തതിന് പിന്നാലെ, പോലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ തകർക്കാൻ പ്രതിഷേധക്കാർ ശ്രമിച്ചു. പോലീസുകാർക്ക് നേരെയും പ്രതിഷേധക്കാർ തിരിഞ്ഞു. പോലീസുകാർക്ക് നേരെ കല്ലെറിയുകയും വടി ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു. ഇതോടെ കണ്ണീർവാതകം പ്രയോഗിക്കുകയായിരുന്നു. തിരുവനന്തപുരത്തും കെ.എസ്.യു. നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു.