തൃശ്ശൂര്‍: ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ പ്രധാന ഘടകമായ കെഎസ്ആര്‍ടിസി കൂറിയര്‍ ആന്‍ഡ് ലോജിസ്റ്റിക് പുറംകരാര്‍ നല്‍കുന്നതിനെതിരേ ജീവനക്കാര്‍. നിലവില്‍ കെഎസ്ആര്‍ടിസി നടത്തിവരുന്ന പാഴ്സല്‍ സര്‍വീസ് തുടര്‍നടത്തിപ്പിന് പുറംപാര്‍ട്ടിയെ തിരഞ്ഞെടുക്കുന്നതിനുള്ള ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുകയാണ്. ആരംഭിച്ച് മൂന്ന് വര്‍ഷമാകുമ്പോഴേക്കും നടത്തിപ്പ് പുറംകരാറുകാര്‍ക്ക് നല്‍കുന്നതിനെതിരേയാണ് ജീവനക്കാര്‍.
കേരളത്തിന് പുറത്ത് രണ്ടും കേരളത്തിനകത്ത് 44-ഉം ഉള്‍പ്പെടെ 46 കേന്ദ്രങ്ങളില്‍ നിന്നാണ് കൂറിയര്‍ സംവിധാനമുള്ളത്. വിരമിച്ച കണ്ടക്ടര്‍മാരോ എംപാനല്‍ഡ് ജീവനക്കാരോ ആയ നൂറോളം പേരാണ് 751 രൂപ പ്രതിദിന ശമ്പളത്തില്‍ 46 കേന്ദ്രങ്ങളിലായി ജോലി ചെയ്യുന്നത്. നടത്തിപ്പ് പുറംപാര്‍ട്ടിക്ക് നല്‍കിയാല്‍ നിലവിലെ ജീവനക്കാരുടെ വരുമാനം ഇല്ലാതെയാകും. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ മാത്രം ഏഴ് കോടിയോളം രൂപയാണ് പാഴ്സല്‍ സര്‍വീസില്‍നിന്ന് കെഎസ്ആര്‍ടിസിക്ക് ഉള്ള വരുമാനം.
മാസത്തില്‍ ശരാശരി 55 ലക്ഷവും. പുറംകരാര്‍ ആകുന്നതോടെ ഈ വരുമാനവും പങ്കിടേണ്ട സ്ഥിതിയാകും. അഞ്ചുവര്‍ഷത്തെ നടത്തിപ്പിനാണ് ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത്. ഏപ്രില്‍ 21-നാണ് ടെന്‍ഡ ര്‍പ്പിക്കേണ്ട അവസാന തീയതി. ഏപ്രില്‍ അഞ്ചിന് രാവിലെ 11.30-ന് തിരുവനന്തപുരത്തെ ട്രാന്‍സ്‌പോര്‍ട്ട് ഭവനില്‍ പ്രീ ബിഡ് മീറ്റിങ് നടത്തുമെന്നും സിഎംഡി പുറപ്പെടുവിച്ച അറിയിപ്പിലുണ്ട്. വിശദമായ കരാര്‍ വ്യവസ്ഥകളോ പങ്കിടേണ്ട ലാഭവിഹിതം എത്രയെന്നോ അറിയില്ലെന്നും േബാര്‍ഡിന്റെ നടപടികളില്‍ സുതാര്യതയില്ലെന്നും ജീവനക്കാര്‍ ആരോപിച്ചു.
ഭംഗിയായി നടക്കുന്ന സംവിധാനത്തെ തകര്‍ക്കും
കുറ്റമറ്റ രീതിയില്‍ നടന്നുപോകുന്ന സംവിധാനത്തെ തകര്‍ക്കാനുള്ള ശ്രമമാണ് പുറംകരാര്‍ നല്‍കുന്നതിലൂടെ വ്യക്തമാകുന്നത്. ആവശ്യമായ ഭൗതിക സൗകര്യങ്ങളും ജീവനക്കാരും കെഎസ്ആര്‍ടിസിക്ക് ഉണ്ടെന്നിരിക്കെ പുറംകരാര്‍ നല്‍കാനുള്ള നീക്കം തടയേണ്ടതാണ്. ജോലിഭാരവും പലവിധ ആരോഗ്യപ്രശ്നങ്ങളും കാരണം ലൈറ്റ് ഡ്യൂട്ടിക്ക് അപേക്ഷിച്ച ജീവനക്കാരെപ്പോലും പരിഗണിക്കാതെയാണ് പുറത്തുനിന്നുള്ളവര്‍ക്ക് അവസരമൊരുക്കുന്നത്. കെഎസ്ആര്‍ടിസിക്ക് ലഭിക്കേണ്ട വരുമാനം ഇതോടെ പങ്കിടേണ്ട സ്ഥിതിയാകും.
എം. വിന്‍സെന്റ് എംഎല്‍എ, കേരളാ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് യൂണിയന്‍ (ഐഎന്‍ടിയുസി) ജനറല്‍ സെക്രട്ടറി
Content Highlights: KSRTC employees protest outsourcing of courier services, fearing job losses and reduced revenue.
Published: 30 Mar 2025, 08:29 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented