തിരുവനന്തപുരം: ലോകത്തെവിടെയിരുന്നും മലയാളിക്ക് കേരള നിയമസഭയിൽ ചോദ്യം ചോദിക്കാം. ഇ-നിയമസഭയുടെ വെബ് പോർട്ടലിലാണ് ഇതിന് സൗകര്യം ഒരുക്കുന്നത്. പീപ്പിൾസ് ക്വസ്റ്റ്യൻ അവറിന് (ജനങ്ങളുടെ ചോദ്യോത്തരവേള) സോഫ്റ്റ്‌വേർ തയ്യാറായിക്കഴിഞ്ഞു. രാജ്യത്താദ്യമായി പൊതുജനങ്ങൾക്കും നിയമസഭയിൽ ചോദ്യംചോദിക്കാൻ ഇനി സർക്കാർ അനുമതിയുടെ ദൂരം മാത്രം.
നിയസഭാംഗങ്ങൾക്കുപുറമേ, ജനങ്ങൾക്കും നേരിട്ടു ചോദ്യംചോദിക്കാൻ സമയം നൽകുകയെന്നത് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ആശയമാണ്. നടപ്പാവാൻ നിയമസഭാ ചട്ടം ഭേദഗതിചെയ്യണം.
എങ്ങനെ ചോദിക്കും?
പൊതുപ്രശ്നങ്ങളേ പുറത്തുള്ളവർക്ക് അവതരിപ്പിക്കാനാവൂ. വെബ്‌പോർട്ടലിൽ ആധാർ അടിസ്ഥാനമാക്കി ചോദ്യകർത്താവിന്റെ ആധികാരികത സ്ഥിരീകരിക്കും. ചോദ്യം വീഡിയോയിൽ ചിത്രീകരിച്ച് അപ്‌ലോഡ് ചെയ്യണം. ഉചിതമെന്നുതോന്നുന്നവ തിരഞ്ഞെടുക്കും. ഉത്തരം നൽകാൻ മുഖ്യമന്ത്രിയെയോ ബന്ധപ്പെട്ട മന്ത്രിയെയോ സ്പീക്കർ ചുമതലപ്പെടുത്തും. ഒരു ഉപചോദ്യമേ അനുവദിക്കൂ. ഇതിന് ഓൺലൈനായി ഹാജരാകണം.
നിലവിൽ ഇങ്ങനെ: നിയമസഭയിൽ ചോദ്യങ്ങൾ ഉന്നയിക്കാൻ നിലവിൽ എം.എൽ.എ.മാർക്ക് മാത്രമാണ് അവകാശമുള്ളത്. ജനങ്ങൾക്ക് നിയമസഭമുൻപാകെ പ്രശ്നങ്ങൾ ഉന്നയിക്കാനുള്ള മാർഗം എം.എൽ.എ.മാർ മുഖേന ഹർജിനൽകലാണ്. ബില്ലിനെപ്പറ്റിയോ, സഭയുടെ മുന്നിലുള്ള മറ്റേതെങ്കിലും വിഷയങ്ങളെപ്പറ്റിയോ ആണ് ഇങ്ങനെ പരാതികൾ അറിയിക്കാവുന്നത്. പരാതികൾ സഭയിൽ നേരിട്ട് അവതരിപ്പിക്കില്ല. ഹർജികൾസംബന്ധിച്ച സമിതികൾക്ക് വിടുകയാണ് പതിവ്. അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥരെ വിസ്തരിക്കാനും ജനങ്ങളിൽനിന്ന് തെളിവെടുക്കാനും സമിതിക്ക് അധികാരമുണ്ട്. റിപ്പോർട്ട് സഭയിൽവെക്കും.
ആധുനിക കാലത്തിനുവേണ്ട സമീപനം
പുതിയകാലത്തോട് ചേർന്നുപോകുന്ന ജനാധിപത്യ പ്രക്രിയയാണ് ആഗ്രഹിക്കുന്നത്. ജനങ്ങളെയും സഭയുടെ ഭാഗമാക്കണം. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, മറ്റുകക്ഷിനേതാക്കൾ എന്നിവരുമായി കൂടിയാലോചിച്ച് തീരുമാനിക്കും -തിരുവഞ്ചൂർ രാധാകൃഷ്ണൻ, സ്പീക്കർ.
Content Highlights: Kerala Assembly is set to introduce the country's first People's Question Hour, allowing the public worldwide to submit video questions directly to the assembly through an e-portal.
Published: 08 Oct 2026, 08:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented