കൂത്തുപറമ്പ്: കെ.പി.മോഹനന് എംഎല്‍എയ്ക്കുനേരെ കയ്യേറ്റം. മാലിന്യ പ്രശ്നം പരിഹരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധിക്കുന്നവര്‍ പെരിങ്ങത്തൂര്‍ കരിയാട് വെച്ചാണ് കൈയേറ്റം നടത്തിയത്. അങ്കണവാടി ഉദ്ഘാടനത്തിന് എംഎല്‍എ എത്തിയപ്പോഴായിരുന്നു സംഭവം.
കരിയാട് ഉള്ള ഡയാലിസിസ് സെന്ററില്‍നിന്ന് മലിനജലം ഒഴുകുന്നുവെന്നാരോപിച്ച് ഇവിടെ പ്രതിഷേധം നടന്നിരുന്നു. ദീര്‍ഘകാലമായി പ്രദേശവാസികള്‍ പ്രതിഷേധത്തിലാണ്.
ഇതിനിടെയാണ് എംഎല്‍എ ഉദ്ഘാടനത്തിന് എത്തുന്നതും റോഡ് തടഞ്ഞുള്ള പ്രതിഷേധവും. വാഹനം തടഞ്ഞതോടെ പ്രതിഷേധക്കാര്‍ക്കിടയിലൂടെ എംഎല്‍എ നടന്നു പോകാന്‍ ശ്രമിച്ചപ്പോഴാണ് കയ്യേറ്റം ഉണ്ടായത്.
Content Highlights: KP Mohanan MLA faced an assault by protestors in Koothuparamba`s Perringathur Kariyad.
Published: 02 Oct 2025, 12:22 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented