കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്‌പെൻഷൻ റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരേ അപ്പീലുമായി സർവകലാശാല. ഉത്തരവ് നടപ്പാക്കിയാൽ അത് സർവകലാശാലയുടെ നടപ്പിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് വാദം.
കാലടി സർവകലാശാല വെെസ് ചാൻസലർ സിസാ തോമസിനെതിരേ പ്രതിഷേധിച്ച 16 വിദ്യാർഥികളെയാണ് സസ്‌പെൻഡ് ചെയ്തിരുന്നത്. ഇതിനെതിരേ വിദ്യാർഥികൾ നൽകിയ അപ്പീൽ പരിഗണിച്ച്, ഹൈക്കോടതി സിംഗിൾ ബെഞ്ച് സസ്‌പെൻഷൻ റദ്ദാക്കിയിരുന്നു.
അതേസമയം, ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാക്കിയാൽ അത് സർവകലാശാലയുടെ പ്രവർത്തനത്തെയും അച്ചടക്കത്തെയും ബാധിക്കുമെന്ന് ചൂണ്ടിക്കാണിച്ചാണ് അപ്പീലുമായി നീങ്ങാൻ സർവകലാശാല തീരുമാനിച്ചത്. സർവകലാശാലയുടെ അപ്പീൽ, ചൊവ്വാഴ്ച ഡിവിഷൻ ബെഞ്ച് പരിഗണിക്കും.
വൈസ് ചാൻസലർക്കുനേരേ പ്രതിഷേധിച്ച 16 വിദ്യാർഥികളുടെ സസ്‌പെൻഷനും അതിന്റെ തുടർച്ചയായുള്ള അന്വേഷണ റിപ്പോർട്ടും ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കിയിരുന്നു. വിദ്യാർഥികളെ ക്ലാസുകളിൽ പ്രവേശിപ്പിക്കാനും 10 പേർക്കായി ആറാഴ്ചയ്ക്കകം പ്രത്യേക പരീക്ഷ നടത്താനും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവിടുകയും ചെയ്തിരുന്നു. സിൻഡിക്കേറ്റ് നിയോഗിച്ച സമിതിയുടെ അന്വേഷണം ഏകപക്ഷീയമാണെന്നും കോടതി വിലയിരുത്തിയിരുന്നു.
Content Highlights: Kalady Sree Sankaracharya University files an appeal against the single bench order., The single bench had previously revoked the suspension of 16 students who protested against VC Cisa Thomas., The university argues that the order adversely affects discipline and administration., The division bench will hear the appeal on Tuesday.
Published: 24 Nov 2026, 02:57 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented