കോഴിക്കോട്: മുനമ്പം ഭൂമി വിഷയത്തില്‍ നിര്‍ണായകമായ ചോദ്യവുമായി വഖഫ് ട്രിബ്യൂണല്‍. വഖഫില്‍ രജിസ്റ്റര്‍ ചെയ്ത ഭൂമിക്ക് മാത്രമല്ലേ വില്‍പ്പനയ്ക്ക് തടസ്സമുള്ളു എന്ന ചോദ്യമാണ് ട്രിബ്യൂണല്‍ ചെയര്‍മാന്‍ രാജന്‍ തട്ടില്‍ ഉന്നയിച്ചത്. മുനമ്പം കേസില്‍ ഇന്ന് വഖഫ് ട്രിബ്യൂണലില്‍ നടന്ന വാദത്തിനിടെയാണ് രാജന്‍ തട്ടിലിന്റെ ചോദ്യം. മുനമ്പത്തെ ഭൂമി ഫറൂഖ് കോളേജ് അക്കാലത്ത് വഖഫായി രജിസ്റ്റര്‍ ചെയ്തിരുന്നില്ല. 1950-ലാണ് ഭൂമി വഖഫാണെന്ന തരത്തില്‍ ആധാരം ഉണ്ടാകുന്നത്.
1954-ലെ വഖഫ് നിയമപ്രകാരം, ഒരു ഭൂമി വഖഫാണ് എന്ന് കണ്ടെത്തിക്കഴിഞ്ഞാല്‍ മൂന്നുമാസത്തിനകം അത് വഖഫ് ആയി രജിസ്റ്റര്‍ ചെയ്തിക്കണം എന്നുണ്ട്. ഇങ്ങനെ ചെയ്താല്‍ മാത്രമേ ആ ഭൂമിയുടെ കാര്യത്തില്‍ വഖഫ് ബോര്‍ഡിന് ഇടപെടാന്‍ സാധിക്കു. എന്നാല്‍, മുനമ്പത്തെ ഭൂമി ഈ നിയമം വന്നതിന് ശേഷവും വഖഫായി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ല.
2019-ലാണ് ഭൂമി വഖഫാണ് എന്ന് കണ്ട് രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ തുടങ്ങിയത്. ഇതിന് മുമ്പ് തന്നെഫാറൂഖ് കോളേജ് സ്ഥലവില്‍പ്പന നടത്തിയിരുന്നു. ആ വില്‍പ്പന സാധുവാകില്ലേ എന്ന ചോദ്യമാണ് വഖഫ് ട്രിബ്യൂണല്‍ ചെയര്‍മാന്‍ ഉന്നയിച്ചത്. ഇതിനോട് കാര്യമായ എതിര്‍വാദങ്ങള്‍ വഖഫ് ബോര്‍ഡിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. ട്രിബ്യൂണല്‍ ചെയര്‍മാന്റെ ചോദ്യത്തിനോട് വസ്തുതകള്‍ പരിശോധിച്ച് മറുപടി നല്‍കാമെന്നാണ് ബോര്‍ഡ് മറുപടി നല്‍കിയത്. 1988, 1990 കാലയങ്ങളിലായി 220 പേര്‍ക്ക് ഭൂമി വിറ്റിട്ടുണ്ടെന്ന് ഫറൂഖ് കോളേജും ട്രിബ്യൂണലിനെ അറിയിച്ചു.
Content Highlights: Munambam Land Case: Waqf Tribunal`s Question
Published: 11 Apr 2025, 04:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented