കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് ഉദ്ഘാടനത്തിനിടെ മന്ത്രി പി.എ. മുഹമ്മദ് റിയാസിന് കൂവൽ. മന്ത്രിയുടെ റോഡ് ഷോ കടന്നുപോകുന്നതിനിടെയാണ് കളക്ടറേറ്റിന് മുന്നിൽ സമരംചെയ്യുകയായിരുന്ന നഴ്സുമാർ മന്ത്രിയെ കൂവിവിളിച്ചത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
40,000 രൂപ അടിസ്ഥാനശമ്പളം ആവശ്യപ്പെട്ടാണ് സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ സമരം നടത്തുന്നത്. സമരം മിക്ക ആശുപത്രികളുടെയും പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. തിങ്കളാഴ്ചമുതൽ സമരം ശക്തമാക്കുമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചിരുന്നു.
Content Highlights: Minister PA Mohamed Riyas faced public protest during a road inauguration event., The incident occurred in front of the Kozhikode Collectorate., Protesting nurses were the primary group involved in the demonstration.
Published: 09 Mar 2026, 11:32 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented