കോഴിക്കോട്: ചോദ്യപേപ്പര്‍ ചോര്‍ച്ച കേസിലെ രണ്ടും മൂന്നും പ്രതികള്‍ക്ക് ജാമ്യം. എംഎസ് സൊല്യൂഷന്‍സിലെ അധ്യാപകരായ ഫഹദിനും വിഷ്ണുവിനുമാണ് കോഴിക്കോട് ജില്ലാ കോടതി ജാമ്യം അനുവദിച്ചത്. പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യംചെയ്യേണ്ട സാഹചര്യം ഉണ്ടായാല്‍ നോട്ടീസ് നല്‍കി വിളിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

To advertise here,

അതേസമയം, ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെ കേസിലെ മുഖ്യപ്രതിയും എംഎസ് സൊല്യൂഷന്‍സ് സി.ഇ.ഒ.യുമായ മുഹമ്മദ് ഷുഹൈബ് വ്യാഴാഴ്ച കോഴിക്കോട് ക്രൈം ബ്രാഞ്ച് ഓഫീസില്‍ എത്തി കീഴടങ്ങിയിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയ സ്‌കൂള്‍ ജീവനക്കാരനെ ഇന്നലെ അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.