കോഴിക്കോട്: മിശ്കാൽപള്ളിക്ക് മുന്നിലുള്ള കുറ്റിച്ചിറ കുളത്തിൽ ഒരാൾ മുങ്ങിയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ മൂന്നരമണിക്കൂർ മുങ്ങി തിരച്ചിൽ നടത്തി.പടവിനോടുചേർന്ന ഒരു ഭാഗത്ത് ഒരാൾ മുങ്ങുന്നതുപോലെ തോന്നി എന്നതായിരുന്നു ദൃക്സാക്ഷി പറഞ്ഞത്.

To advertise here,

മീഞ്ചന്ത, വെള്ളിമാട്കുന്ന് ഫയർസ്റ്റേഷനുകളിലെ സ്കൂബസംഘവും ബീച്ച് ഫയർസ്റ്റേഷൻ ഓഫീസർ കെ. അരുണിന്റെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തി. വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. മത്സ്യബന്ധനത്തിന് പോകുന്നവരും കടുക്ക പറയ്ക്കാൻ പോകുന്നവരും ദൗത്യത്തിൽ പങ്കാളികളായി.

രാത്രി പത്തുമണിവരെ മുങ്ങി തിരച്ചിൽ നടത്തിയിട്ടും ആരെയും കണ്ടെത്താനായില്ല.