ഇടുക്കി: നെടുങ്കണ്ടം പാട്ടുപ്പാറയിൽ തോട്ടംതൊഴിലാളിയെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. പാട്ടുപ്പാറയിലെ ബാലാജി എസ്റ്റേറ്റിലെ തൊഴിലാളിയായ കണ്ണനാണ് മരിച്ചത്. രാവിലെ 11 മണിയോടെ കുളത്തിന് സമീപം കണ്ണന്റെ വസ്ത്രങ്ങൾ കണ്ടെത്തിയിരുന്നു. തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി കുളത്തിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.

To advertise here,

മരണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുളത്തിൽ കാൽ വഴുതി വീണതാണോ അതോ മരണത്തിന് പിന്നിൽ മറ്റെന്തെങ്കിലും ബാഹ്യ ഇടപെടലുകൾ ഉണ്ടോ എന്നകാര്യം പോലീസ് പരിശോധിച്ചുവരികയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ മരണകാരണത്തിൽ കൂടുതൽ വ്യക്തത വരൂ എന്ന് പോലീസ് അറിയിച്ചു.