
രാമനാട്ടുകര(കോഴിക്കോട്): രാമനാട്ടുകര-വെങ്ങളം പാതയിൽ അറപ്പുഴയിൽ നിർമിക്കുന്ന മൂന്നാമത്തെ പാലത്തിന്റെ തൂണുകളുടെ നിർമാണം പൂർത്തിയായി. 287 മീറ്റർ നീളമുള്ള പാലത്തിനു ഒൻപതു തൂണുകളാണ് നിർമിച്ചത്. തൂണുകൾക്ക് മുകളിൽ കോൺക്രീറ്റ് ഗർഡർ സ്ഥാപിച്ചശേഷം പാലത്തിന്റെ പ്രതലം കോൺക്രീറ്റ് ചെയ്യും.
ആറുവരിപ്പാതയാക്കുന്നതിന്നു മുൻപ് നിർമിച്ച ഒന്നാമത്തെ പാലത്തിനു കിഴക്കുവശത്താണ് മൂന്നാമത്തെ പാലം നിർമിക്കുന്നത്. ഒന്നര മീറ്റർ നടപ്പാതയടക്കം 11 മീറ്റർ വീതിയാണ് പുതിയപാലത്തിനുള്ളത്. ആദ്യത്തെ പാലത്തിനു പടിഞ്ഞാറു ഭാഗത്ത് 15 മീറ്റർ വീതിയിൽ പാലംനിർമിച്ച് അതിലൂടെയാണ് കോഴിക്കോട് ഭാഗത്തേക്ക് വാഹനങ്ങൾ പോകുന്നത്. രാമനാട്ടുകര ഭാഗത്തേക്കുള്ള വാഹനങ്ങൾ പഴയ പാലത്തിലൂടെയും. മൂന്നാമത്തെ പാലം പൂർത്തിയാകുന്നതോടെ ആറുവരിപ്പാതയിലൂടെ ഗതാഗതം പൂർണ്ണമായും നടത്തുവാൻ കഴിയും. മൂന്നാമത്തെ പാലത്തിന് എട്ട് സ്പാനുകളാണുള്ളത്. ഒരു സ്പാനിൽ മൂന്ന് കോൺക്രീറ്റ് ഗർഡറുകളാണ് വേണ്ടിവരിക.
രണ്ടാമത്തെ പാലത്തിനു ഗർഡറുകൾ നിർമിച്ചിരുന്നത് സൈറ്റിൽ തന്നെ ആയിരുന്നു. എന്നാൽ, മൂന്നാമത്തെ പാലത്തിനുള്ള ഗർഡർ റെഡിമെയ്ഡ് ആയി പുണെയിൽ നിർമിച്ചശേഷം അറപ്പുഴയിൽ എത്തിച്ചു കൂട്ടി യോജിപ്പിക്കുകയാണ് ചെയ്യുക. 24 വലിയ കോൺക്രീറ്റ് ഗർഡറാണ് പാലത്തിനുവേണ്ടത്. 2024 ഡിസംബറിലാണ് മൂന്നാമത്തെ പാലത്തിന്റെ നിർമാണം തുടങ്ങിയത്. 18 മാസമാണ് കരാർ കാലാവധി. ആറുവരിപ്പാതയുടെ നിർമാണം ഏറ്റെടുത്ത കൃഷ്ണമോഹൻ കൺസ്ട്രക്ഷൻ കമ്പനി തന്നെയാണ് പാലത്തിന്റെ നിർമാണവും കരാർ എടുത്തത്.
Content Highlights: Pillars for the third bridge on the Kozhikode-Aruppuzha 6-lane highway are complete. Learn about progress and timelines for this vital infrastructure project.
Published: 30 Dec 2025, 12:48 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented