കോട്ടയം: മുത്തോലി പഞ്ചായത്തിലെ യുഡി ക്ലർക്ക് ബിസ്മിയെ കാണാനില്ല. പഞ്ചായത്തിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വ്യാഴാഴ്ച രാവിലെ വീട്ടിൽനിന്നിറങ്ങിയതായിരുന്നു ഇവർ. വൈകുന്നേരം ഭർത്താവ് പഞ്ചായത്തോഫീസിൽ എത്തിയപ്പോഴാണ് ഇവിടെയും എത്തിയില്ലെന്ന് വിവരമറിയുന്നത്. 

To advertise here,

വ്യാഴാഴ്ച രാവിലെ പത്തുമണിയോടെയാണ് ബിസ്മി വീട്ടിൽനിന്നിറങ്ങിയത്. വൈകീട്ട് തിരിച്ച് വീട്ടിലെത്തേണ്ട സമയമായിട്ടും കാണാതിരുന്നതിനെത്തുടർന്നാണ് ഭർത്താവ് പഞ്ചായത്തോഫീസിലെത്തിയത്. അപ്പോഴാണ് ബിസ്മി അന്നേദിവസം ജോലിക്ക് എത്തിയിട്ടില്ലെന്ന് മനസിലായത്.  തുടർന്ന് പോലീസിൽ പരാതി നൽകി.

രാവിലെ 10.21-ന് വീടിന് സമീപത്തെ ബസ് സ്റ്റോപ്പിൽനിന്ന് ഇവർ ബസ് കയറിപ്പോയെന്നാണ് വിവരം. ബിസ്മിയുടേതായി ഒരു സിസിടിവി ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. ബിസ്മിക്ക് ചില കുടുംബപ്രശ്നങ്ങൾ ഉണ്ടെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ പള്ളിക്കത്തോട് പോലീസ് അന്വേഷണം ആരംഭിച്ചു.