കാഞ്ഞിരപ്പള്ളി: ലഹരി ഉപയോഗിക്കുന്ന വിവരം പോലീസിനെ അറിയിച്ചെന്ന് സംശയിച്ച് യുവാവിനെ സഹോദരിയുടെയും കുട്ടിയുടെയും മുന്നിലിട്ട് മർദിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി പാറത്തോട്ടിലെ തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോൾ തട്ടുകടയ്ക്കുള്ളിൽ വെച്ചായിരുന്നു മർദനം.

To advertise here,

മദ്യപിച്ചെത്തിയ പാറത്തോട് പാലമ്പ്ര സ്വദേശികളായ മൂന്ന് യുവാക്കൾ ചേർന്നാണ് ആക്രമണം നടത്തിയത്. ഇവരിലൊരാളെ കഴിഞ്ഞദിവസം കഞ്ചാവ് കൈവശം വെച്ചതിന് പിടികൂടിയതായി പോലീസ് അറിയിച്ചു.

തിങ്കളാഴ്ച രാത്രിയിലാണ് സംഘം തട്ടുകടയിലെത്തി യുവാവിനെ മർദിച്ചത്. അക്രമത്തിൽ തട്ടുകടയിലെ ഉപകരണങ്ങളും സാധനങ്ങളും ഇവർ നശിപ്പിച്ചു. ബുധനാഴ്ചയാണ് മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നത്. സംഭവത്തിൽ കേസെടുത്തതായി പോലീസ് അറിയിച്ചു.