ചങ്ങനാശ്ശേരി: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിൽ എത്ര ഡോക്ടർമാരുണ്ട്?. മെഡിക്കൽ കോളേജിലെ പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കുപോലും വ്യക്തതയില്ല. മെഡിക്കൽ കോളേജ് ആശുപത്രിയിലെ 23 വിഭാഗത്തിൽ തസ്തികപ്രകാരം എത്ര ഡോക്ടർമാരാണ് വേണ്ടത്, നിലവിൽ ഓരോ വിഭാഗത്തിലും എത്ര ഡോക്ടർ സേവനമനുഷ്ഠിക്കുന്നു എന്നിവയായിരുന്നു ചോദ്യങ്ങൾ.
ചോദ്യങ്ങൾക്കുള്ള മറുപടി മെഡിക്കൽ കോളേജിൽ ലഭ്യമല്ലെന്നും മറുപടി നേരിട്ട് നൽകുന്നതിനായി കോളേജിലെതന്നെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കു കൈമാറുന്നു എന്നുമാണ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ എൻ.എം. മധു നൽകിയ മറുപടി. ഡോക്ടർമാരുടെ ക്ഷാമമുണ്ടെങ്കിൽ അത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താനുള്ള ശ്രമമാണ് നടത്തിയതെന്ന്, വിവരാവകാശ അപേക്ഷ നൽകിയ വൈഎംസിഎ സംസ്ഥാന വൈസ് ചെയർമാൻ കുര്യൻ തൂമ്പുങ്കൽ പറഞ്ഞു. അപ്പീൽ നൽകാനാണ് തീരുമാനം.
Content Highlights: RTI reveals a lack of clarity on the number of doctors at Kottayam Medical College Hospital
Published: 06 Aug 2025, 07:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented