കോന്നി: കൂറുമാറ്റ നിരോധനനിയമപ്രകാരം കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജിയെ തിരഞ്ഞെടുപ്പു കമ്മിഷന്‍ അയോഗ്യയാക്കി. കോണ്‍ഗ്രസ് അംഗമായി ജയിച്ച ജിജി സജി എല്‍.ഡി.എഫിലേക്ക് കൂറുമാറിയാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായത്. തുടര്‍ന്ന് ഇവരെ അയോഗ്യ ആക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീണ്‍ പ്ലാവിളയില്‍ തിരഞ്ഞെടുപ്പു കമ്മിഷനില്‍ പരാതി നല്‍കിയിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിപ്പ്, ജിജി ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് കമ്മിഷന്റെ നടപടി.
ജിജിയ്ക്ക് അയോഗ്യതയായയതോടെ ബ്ലോക്ക് പഞ്ചായത്തില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും ആറ് അംഗങ്ങള്‍ വീതമായി. 2020 ഡിസംബറില്‍ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇളകൊള്ളൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനില്‍നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായാണ് ജിജി സജി വിജയിച്ചത്.
എതിര്‍സ്ഥാനാര്‍ഥിയായിരുന്ന റൂബി സാം തെക്കിനേത്തിനെ 738 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്. 13 അംഗ ബ്ലോക്ക് പഞ്ചായത്തില്‍ ഏഴ് സീറ്റ് യു.ഡി.എഫും ആറെണ്ണം എല്‍.ഡി.എഫും നേടി. വനിതാ സംവരണമായിരുന്ന പ്രസിഡന്റ് സ്ഥാനത്തേക്ക് ജിജി സജി അവകാശം ഉന്നയിച്ചിരുന്നു. കോണ്‍ഗ്രസ് കോന്നി ബ്ലോക്ക് കമ്മിറ്റിയും യു.ഡി.എഫ്. മണ്ഡലം നേതൃത്വവും തണ്ണിത്തോട് ഡിവിഷനില്‍ നിന്നുള്ള എം.വി. അമ്പിളിയെ പ്രസിഡന്റായി നിശ്ചയിച്ചു. ഇതോടെ യു.ഡി.എഫ്. നേതൃത്വവുമായി അകന്ന ജിജി 2021 ജൂലായ് 28-ന് എല്‍.ഡി.എഫ്. കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ പിന്തുണച്ചു.ഇതോടെ യു.ഡി.എഫിന് ഭരണം നഷ്ടപ്പെട്ടു. 2021 ആഗസ്റ്റ് 25-ന് എല്‍.ഡി.എഫ്. പിന്തുണയോടെ ജിജി സജി ബ്ലോക്ക് പ്രസിഡന്റായി. കോണ്‍ഗ്രസിന്റെ പരാതിയില്‍ രണ്ടുമാസം മുന്‍പെ കമ്മിഷന്‍ സാക്ഷിവിസ്താരം പൂര്‍ത്തിയാക്കിയതാണ്.
Content Highlights: Konni Block Panchayat President disqualified
Published: 05 Jul 2023, 07:35 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented