
കണ്ണൂര്‍: കൊങ്കണ്‍പാതയിലൂടെയുള്ള 38 ജോഡി വണ്ടികളുടെ സമയം ഇത്തവണ പത്തുദിവസം നേരത്തേ മാറും. ചൊവ്വാഴ്ച മുതല്‍ മാറ്റം നിലവില്‍വരും. ജൂണ്‍ 15 മുതല്‍ ഒക്ടോബര്‍ 20 വരെയുള്ള മണ്‍സൂണ്‍ ടൈംടേബിള്‍ അവസാനിക്കുന്നതോടെയാണിത്. ജൂണ്‍ 10 മുതല്‍ ഒക്ടോബര്‍ 31 വരെയാണ് സാധാരണ മണ്‍സൂണ്‍ ടൈംടേബിള്‍. മംഗള, നേത്രാവതി, മത്സ്യഗന്ധ എന്നിവയുടേതടക്കം സമയത്തിൽ മണിക്കൂറുകളുടെ മാറ്റംവരും.
കൊങ്കൺപാതയിൽ തീവണ്ടികളുടെ വേഗം ഇനി കൂടും. ഒക്ടോബർ 21 മുതൽ ജൂൺ 15 വരെ 110-120 കിലോമീറ്ററിലോടും. കൊങ്കൺപാതയിലെ മൺസൂൺ വേഗം 40-75 കിലോമീറ്ററാണ്. വെല്ലുവിളിനിറഞ്ഞ കാലാവസ്ഥയിൽ സുരക്ഷ ഉറപ്പാക്കുന്നതിനാണ് മൺസൂൺകാലത്തെ വേഗക്രമീകരണം.
• എറണാകുളം-നിസാമുദ്ദീൻ മംഗള എക്‌സ്‌പ്രസ് (12617) മൂന്നുമണിക്കൂറോളം വൈകി പുറപ്പെടും. എറണാകുളം: ഉച്ചക്ക് 1.25-ന് പുറപ്പെടും (നിലവിൽ രാവിലെ 10.30).
• നിസാമുദ്ദീൻ-എറണാകുളം മംഗള (12618) ഒരുമണിക്കൂർ നേരത്തേ. രാത്രി 10.35-ന് മംഗളൂരു, ഷൊർണൂർ- പുലർച്ചെ 4.10, എറണാകുളം 7.30 (നിലവിൽ മംഗളൂരു-രാത്രി 11.40, ഷൊർണൂർ-പുലർച്ചെ 5.30, എറണാകുളം-8.00).
• തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്‌സ്‌പ്രസ് (16346) രാവിലെ 9.15-ന് തന്നെ പുറപ്പെടും. പിന്നീട് ഓരോ സ്റ്റേഷനിലും വൈകും. എറണാകുളം ജങ്ഷൻ ഉച്ചക്ക് 1.45, ഷൊർണൂർ-വൈകീട്ട് 4.20, കോഴിക്കോട്- വൈകീട്ട് ആറ്, കണ്ണൂർ- 7.32 (നിലവിൽ എറണാകുളം ജങ്ഷൻ ഉച്ചക്ക് 1.10, ഷൊർണൂർ- വൈകീട്ട് 3.40, കോഴിക്കോട്-വൈകീട്ട് 5.07, കണ്ണൂർ- 6.37).
• ലോകമാന്യതിലക്- തിരുവനന്തപുരം നേത്രാവതി (16345) 1.30 മണിക്കൂർ നേരത്തെ എത്തും. മംഗളൂരു -പുലർച്ചെ 4.20, കണ്ണൂർ- 6.32, കോഴിക്കോട് 8.07, ഷൊർണൂർ 10.15, എറണാകുളം-12.25, തിരുവനന്തപുരം വൈകീട്ട് 6.05 (നിലവിൽ മംഗളൂരു-പുലർച്ചെ 5.45, കണ്ണൂർ- 8.07, കോഴിക്കോട് 9.42, ഷൊർണൂർ 12.00, എറണാകുളം-2.15, തിരുവനന്തപുരം- രാത്രി 7.35)
• മംഗളൂരുവിൽനിന്ന് മുംബൈയിലേക്കുള്ള മത്സ്യഗന്ധ (12620) ഉച്ചക്ക് 2.20-ന് പുറപ്പെടും (നിലവിൽ 12.45.). തിരിച്ചുവരുന്ന വണ്ടി (12619) വൈകീട്ട് 3.20-ന് പുറപ്പെടും. രാവിലെ 7.40-ന് മംഗളൂരു (നിലവിൽ 10.20).
സമയമാറ്റം
പ്രധാന വണ്ടികളുടെ സമയം ഷൊർണൂർ -കോഴിക്കോട്
• എറണാകുളം-അജ്മീർ (മരുസാഗർ-12977) - രാത്രി 10.45 - 12.12
• തിരുവനന്തപുരം- ഭാവ്നഗർ (19259) - രാത്രി 10.35 - 12.07
• എറണാകുളം-ഓഖ ( 16338) - രാത്രി 10.35 - 12.07
• തിരുവനന്തപുരം-വെരാവൽ (16334) - രാത്രി 10.35 - 12.07
• തിരുവനന്തപുരം-ചണ്ഡീഗഢ് (12217) - വൈകീട്ട് 3.05 -4.27
• (കേരള സമ്പർക്കക്രാന്തി)
Content Highlights: Konkan Railway train timings change 10 days early from Tuesday. Monsoon schedule ends Oct 20, affecting trains like Mangala, Netravati. Get details.
Published: 17 Oct 2025, 06:37 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented