
കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലത്ത് സിറ്റിങ് എംഎൽഎ എം.മുകേഷ് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കില്ലെന്നുറപ്പായി. എസ്.ജയമോഹനു വേണ്ടി സിപിഎം പ്രചാരണം ആരംഭിച്ചു. എസ്.ജയമോഹനെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് കൊല്ലം മണ്ഡലത്തിൽ ചുവരെഴുത്തുകളും ആരംഭിച്ചു. സിപിഎമ്മിന്റെ ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുമ്പാണ് ഈ നീക്കം.
സിപിഎം കൊല്ലം ജില്ലാ ആക്ടങ് സെക്രട്ടറികൂടിയാണ് ജയമോഹൻ.
2006 മുതൽ എൽ.ഡി.എഫിന്റെ ഉരുക്കുകോട്ടയായി നിലകൊള്ളുന്ന ഇടമാണ് കൊല്ലം. 2021-ൽ നേരിയ ഭൂരിപക്ഷത്തിനാണ് മുകേഷിന് ജയിക്കാനായത്. 2072 വോട്ടിന്. അന്ന് ഡി.സി.സി. പ്രസിഡന്റായിരുന്ന ബിന്ദുകൃഷ്ണയാണ് കോൺഗ്രസിനായി രംഗത്തിറങ്ങിയത്. 2016-ൽ 17,611 ആയിരുന്നു മുകേഷിന്റെ ഭൂരിപക്ഷം. ഇത്തവണയും ബിന്ദുകൃഷ്ണ കോൺഗ്രസിന്റെ സാധ്യതാ പട്ടികയിലിടംപിടിച്ചിട്ടുണ്ട്. കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ കോട്ടകൾ തകർക്കാനായതിന്റെ ആത്മവിശ്വാസത്തോടെയാണ് യു.ഡി.എഫ്. ഇത്തവണ കൊല്ലം മണ്ഡലത്തിൽ രംഗത്തിറങ്ങുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും കൊല്ലം നിയമ സഭാമണ്ഡലം യു.ഡി.എഫിനൊപ്പംതന്നെയായിരുന്നു.
Content Highlights: M. Mukesh will not contest the next assembly election from Kollam., CPI(M) district acting secretary S. Jayamohan is the confirmed LDF candidate
Published: 10 Mar 2026, 08:01 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented