സാമൂഹിക മാധ്യമങ്ങളില്‍ ഉടനീളം പ്രചരിക്കുന്ന ദൃശ്യങ്ങള്‍ അനുസരിച്ച് ബഹുനില കെട്ടിടത്തിന്റെ വിവിധ നിലകളിലേക്ക് തീ പടരുന്നത് കാണാം.

ചൈനീസ് ഇലക്ട്രിക് വാഹന നിർമാതാക്കളായ ബിവൈഡിയുടെ ചൈനയിലെ കാർ നിർമാണ ശാലയിൽ വൻ തീപ്പിടിത്തം. പ്ലാന്റിലെ മൾട്ടി ലെവൽ പാർക്കിങ്ങിലാണ് തീതീപ്പിടിത്തമുണ്ടായത്. കറുത്ത പുക അന്തരീക്ഷത്തെ മൂടി ഭയാനക സാഹചര്യമുണ്ടെങ്കിലും ആളപായങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രദേശിക അഗ്നിശമന സേനാ വിഭാഗത്തിന്റെ മേൽനോട്ടത്തിൽ തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ചൈന ഷെൻഷെനിലെ പിങ്ഷാൻ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ബിവൈഡിയുടെ നിർമാണ പ്ലാന്റിലാണ് തീപ്പിടിത്തം ഉണ്ടായത്. എന്നാൽ, തീപിടിച്ച മൾട്ടി ലെവൽ പാർക്കിങ്ങ് പരീക്ഷണയോട്ടത്തിന് ഉപയോഗിച്ചിരുന്ന വാഹനങ്ങളും ഉപയോഗ ശൂന്യമായ കാറുകളും നിർത്തിയിടാൻ ഉപയോഗിച്ചിരുന്നതാണെന്നാണ് വിവരം. ഇപ്പോൾ നിർമിച്ചതും ഉപയോക്താക്കൾക്ക് കൈമാറേണ്ടതുമായ വാഹനങ്ങൾക്ക് അഗ്നിബാധയിൽ നാശനഷ്ടമുണ്ടായിട്ടില്ലെന്നാണ് ബിവൈഡിയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം, സാമൂഹിക മാധ്യമങ്ങളിൽ ഉടനീളം പ്രചരിക്കുന്ന ദൃശ്യങ്ങൾ അനുസരിച്ച് ബഹുനില കെട്ടിടത്തിന്റെ വിവിധ നിലകളിലേക്ക് തീ പടരുന്നത് കാണാം. കറുത്ത പുക ഈ കെട്ടിടത്തെയും പരിസര പ്രദേശങ്ങളെയും മൂടിയിട്ടുണ്ട്. തീ പൂർണമായും അണയ്ക്കുന്നതിനും മറ്റുമായി തീവ്രശ്രമമാണ് ഉദ്യോഗസ്ഥർ നടത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.
തീപ്പിടിത്തമുണ്ടായ കെട്ടിടവുമായി ബന്ധപ്പെട്ട് നടന്ന അശാസ്ത്രീയ നിർമാണ പ്രവർത്തനങ്ങളെ തുടർന്നാണ് തീ പടരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. വാഹനങ്ങളുടെയും ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററികളുടെ നിർമാണവുമായി ബന്ധപ്പെട്ട് പിഴവുകൾ സംഭവിച്ചിട്ടില്ലെന്നും, തീ പടർന്നതിന് പിന്നിൽ ഇത്തരം കാരണങ്ങളൊന്നുമില്ലെന്നുമാണ് ബിവൈഡിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
എന്നാൽ, ഇത് പ്രാഥമിക നിഗമനം മാത്രമാണെന്നും തീപടരാനുണ്ടായ യഥാർഥ കാരണം സംബന്ധിച്ചുള്ള അന്വേഷണങ്ങളും വിലയിരുത്തലുകളും പുരോഗമിക്കുകയാണെന്നുമാണ് ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്. ആഗോള തലത്തിൽ തന്നെ ഇലക്ട്രിക് വാഹനങ്ങൾ വികസിപ്പിക്കുന്നതിനും ചാർജിങ് ശൃംഖല വ്യാപിപ്പിക്കുന്നതിനുമുള്ള നീക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ബിവൈഡിക്ക് ഇത്തരത്തിലുള്ള തിരിച്ചടി ഉണ്ടായിരിക്കുന്നത്.
Content Highlights: Major fire reported at BYD's Pingshan district plant in 2026., No casualties reported according to official sources., The fire affected a multi-level parking structure used for test and scrap vehicles., New production inventory remains unaffected by the incident., Official investigations into the cause of the fire are currently ongoing.
Published: 15 Apr 2026, 03:19 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented