തിരൂരങ്ങാടി: മലപ്പുറം ചെറുമുക്കിലുള്ള ബൈക്ക് വർക്ക്‌ഷോപ്പിലുണ്ടായ തീപിടുത്തത്തിൽ വലിയ നാശനഷ്ടങ്ങളുണ്ടായി. പുലർച്ചെ ഒരു മണിയോടെയാണ് വർക്ക്‌ഷോപ്പിൽ തീപ്പിടുത്തം ഉണ്ടായത്. രാത്രി 12:30 വരെ ജീവനക്കാർ വർക്ക്‌ഷോപ്പിൽ ഉണ്ടായിരുന്നുവെന്നും അവർ മടങ്ങിയ ശേഷമാണ് ഈ അപകടം സംഭവിച്ചതെന്നും പറയപ്പെടുന്നു.

To advertise here,

വർക്ക്‌ഷോപ്പിലുണ്ടായിരുന്ന 26 ബൈക്കുകൾ പൂർണ്ണമായും കത്തിനശിച്ചു. വർക്ക്‌ഷോപ്പിന് സമീപത്തുള്ള മൃഗാശുപത്രിയിലേക്ക് തീ പടരുകയും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

വർക്ക്‌ഷോപ്പിന് മുന്നിലിരുന്ന ഒരു ബൈക്കിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനമെങ്കിലും, തീപിടുത്തത്തിന്റെ യഥാർത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അഗ്‌നിശമന സേനയുടെയും മറ്റും പരിശ്രമഫലമായിട്ടാണ് തീ അണച്ചത്.