കൊച്ചി: നെട്ടൂരിൽ യുവാവ് കായലിൽ വീണു മരിച്ചു. പനങ്ങാട് വ്യാസപുരം അരയശ്ശേരി റോഡ് പുളിക്കത്തറ ശിവൻ്റെ മകൻ ശരത്ത് (26) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച അർദ്ധരാത്രിയോടെ നെട്ടൂർ-കുമ്പളം റയിൽവെ പാലത്തിൽ നിന്നും കായലിൽ വീഴുകയായിരുന്നു എന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ പറയുന്നു.
മൂന്നു സുഹൃത്തുക്കളോടൊപ്പം റെയിൽവേ മേൽപാലത്തിൽ ഇരുന്നു സംസാരിക്കുന്നതിനിടെയായിരുന്നു അപകടത്തിൽപെട്ടതെന്നും ഉടൻ തങ്ങൾ ശരത്തിനെ കരക്കുകയറ്റി ആശുപത്രിയിൽ എത്തിക്കുകയായിരുവെന്നും സുഹൃത്തുക്കൾ പറയുന്നു. ആദ്യം മരട് പി.എസ്. മിഷൻ ആശുപത്രിയിലാണെത്തിച്ചത്. ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
Content Highlights: 26-year-old man, Sharath, died after falling into a canal near Nettoor, Kochi
Published: 26 Mar 2025, 08:12 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented