കോതമംഗലം( എറണാകുളം): കോതമംഗലം കുട്ടമ്പുഴയില്‍ മൂന്ന് സ്ത്രീകളെ വനത്തില്‍ കാണാതായി. അട്ടിക്കളത്ത് പശുക്കളെ തിരയാന്‍ പോയ സ്ത്രീകളെയാണ് കാണാതായത്.
പോലീസും അഗ്നിരക്ഷാസേനയും വനംവകുപ്പും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ തുടരുന്നു. ഏഴ് സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചില്‍.
വനത്തിലേക്ക് കയറിപ്പോയ പശുക്കളെ തിരഞ്ഞാണ് സ്ത്രീകള്‍ പോയത്. ഇവരില്‍ ഒരാളുടെ കൈയില്‍ മൊബൈല്‍ ഫോണുണ്ടായിരുന്നു. വൈകിട്ട്
5.30-ഓടെ ഫോണ്‍ പരിധിക്ക് പുറത്തായി.
വഴിതെറ്റി സ്ഥലമറിയാതെ നില്‍ക്കുന്നുവെന്നാണ് അവസാനം ബന്ധപ്പെട്ടപ്പോള്‍ ഇവര്‍ അറിയിച്ചത്. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സ്ത്രീകള്‍ പശുക്കളെ തേടിയിറങ്ങിയത്.
Content Highlights: Three women went missing while searching for cows in Kuttampuzha forest near Kochi.
Published: 28 Nov 2024, 10:48 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented