കോതമംഗലം( എറണാകുളം):  കോതമംഗലം കുട്ടമ്പുഴയില്‍ മൂന്ന് സ്ത്രീകളെ വനത്തില്‍ കാണാതായി. അട്ടിക്കളത്ത് പശുക്കളെ തിരയാന്‍ പോയ സ്ത്രീകളെയാണ് കാണാതായത്.

To advertise here,

പോലീസും അഗ്നിരക്ഷാസേനയും വനംവകുപ്പും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ തുടരുന്നു. ഏഴ് സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചില്‍.

വനത്തിലേക്ക് കയറിപ്പോയ പശുക്കളെ തിരഞ്ഞാണ് സ്ത്രീകള്‍ പോയത്. ഇവരില്‍ ഒരാളുടെ കൈയില്‍ മൊബൈല്‍ ഫോണുണ്ടായിരുന്നു. വൈകിട്ട്
5.30-ഓടെ ഫോണ്‍ പരിധിക്ക് പുറത്തായി.

വഴിതെറ്റി സ്ഥലമറിയാതെ നില്‍ക്കുന്നുവെന്നാണ് അവസാനം ബന്ധപ്പെട്ടപ്പോള്‍ ഇവര്‍ അറിയിച്ചത്. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സ്ത്രീകള്‍ പശുക്കളെ തേടിയിറങ്ങിയത്.