
തൊടുപുഴ: സജീവ രാഷ്ട്രീയത്തിൽനിന്ന് പിൻവാങ്ങുന്നതായി ഇടുക്കിയിലെ മുതിർന്ന സിപിഐ നേതാവ് കെ.കെ. ശിവരാമൻ. സാധാരണ പാർട്ടി അംഗമായി രാഷ്ട്രീയപ്രവർത്തനം തുടരുമെന്നും അദ്ദേഹം അറിയിച്ചു. ഇപ്പോൾ സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗമാണ്.
മെമ്പർഷിപ്പ് തന്റെ സ്വന്തം ബ്രാഞ്ചായ വഴിത്തലയിലേക്ക് മാറ്റാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം 'മാതൃഭൂമി'യോട് പറഞ്ഞു. എൽഡിഎഫ് ഇടുക്കി ജില്ലാ കൺവീനറുമായിരുന്നു. ചില പാർട്ടി നേതാക്കൻമാരുടെ നിലപാടുകളോടുള്ള അഭിപ്രായവ്യത്യാസമാണ് മുൻ സിപിഐ ജില്ലാസെക്രട്ടറിയും സംസ്ഥാന കൗൺസിൽ അംഗവുമായിരുന്ന കെ.കെ. ശിവരാമന്റെ തീരുമാനത്തിന് പിന്നിൽ എന്ന് അറിയുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം നേരിട്ട തിരിച്ചടിയിൽ അദ്ദേഹം ഫെയ്‌സ് ബുക്കിൽ പങ്കുവെച്ച കുറിപ്പ് ചർച്ചയായിരുന്നു.
പല നേതാക്കൻമാരും പാറ, ക്വാറി, മണ്ണ്, മണൽ, ഭൂമി കൈയേറ്റ മാഫിയകളുടെ ഉറ്റതോഴൻമാരാകാൻ മത്സരിക്കുന്നവരാണെന്നും അനധികൃത ക്വാറി നടത്തിപ്പുകാരാണെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു. പുതിയകാലത്തെ പല പാർട്ടി നേതാക്കൻമാരുടെയും ശൈലിയുമായി പൊരുത്തപ്പെട്ടുപോകാൻ കഴിയുന്നില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.
Content Highlights: Veteran Idukki CPI leader KK Sivaraman steps down from active politics, citing differences with some party leaders. He will continue as a regular member.
Published: 19 Dec 2025, 10:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented