പറവൂര്‍(എറണാകുളം): കുന്നംകുളത്ത് പോലീസ് സ്റ്റേഷനില്‍ കസ്റ്റഡി മര്‍ദനത്തിനിരയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.എസ്. സുജിത്തിനെതിരേ സിപിഎം നേതാവ് കെ.ജെ. ഷൈന്‍ ആലുവ സൈബര്‍ പോലീസില്‍ പരാതി നല്‍കി. തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ സാമൂഹിക മാധ്യമത്തിലൂടെ സൈബര്‍ ആക്രമണം നടത്തി എന്നുകാട്ടിയാണ് പരാതി.

To advertise here,

അപഖ്യാതിയുണ്ടാക്കുന്ന വ്യാജ പ്രചാരണങ്ങള്‍ നടത്തിയതിന്റെ ഒട്ടേറെ സാമൂഹികമാധ്യമ ലിങ്കുകള്‍ പോലീസിനു കൈമാറിയതായി കെ.ജെ. ഷൈന്‍ പറഞ്ഞു. കെ.ജെ. ഷൈനിനെതിരേ സാമൂഹികമാധ്യമത്തിലൂടെ അപകീര്‍ത്തിപ്രചാരണം നടത്തിയതിനെതിരേ ഇവരുടെ പരാതിയില്‍ സൈബര്‍ പോലീസ് കേസെടുത്ത് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് കേസ് അന്വേഷിച്ചുവരുകയാണ്.