കോഴിക്കോട്: താഴെ നരിപ്പറ്റയിലെ ഉരുപ്പുകാവ് പ്രദേശത്ത് പ്രവര്‍ത്തിച്ചു വരുന്ന ജനകീയ ആരോഗ്യ ഉപകേന്ദ്രത്തില്‍ നടത്തിയ അക്രമത്തിനെതിരെ കെജിഎംഒഎയുടെ കോഴിക്കോട് ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു. ആശുപത്രിയുടെ പിന്‍ഭാഗത്തെ ജനല്‍പാളിയിലെ കമ്പി തകര്‍ത്ത് അകത്തുകടന്ന് മരുന്നുകളും ചികിത്സാസാധനങ്ങളും നശിപ്പിക്കുകയും ഭീതിദമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിനെ അതീവ ഗൗരവത്തോടെ കാണുന്നുവെന്ന് കമ്മറ്റി വിലയിരുത്തി.
സംഭവത്തില്‍ പങ്കാളികളായ കുറ്റവാളികളെ ഉടന്‍ നിയമത്തിന് മുന്‍പില്‍ കൊണ്ടുവന്ന് കര്‍ശനമായ ശിക്ഷ ഉറപ്പാക്കണമെന്ന് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ആത്മാര്‍ത്ഥമായി സേവനമനുഷ്ഠിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ഭൂരിഭാഗവും സ്ത്രീകളായതിനാല്‍, സ്ഥാപനത്തിന്റെ സുരക്ഷയ്ക്കായി അടിയന്തരമായ നടപടികള്‍ കൈക്കൊള്ളേണ്ടതിന്റെ അനിവാര്യതയും കമ്മിറ്റി ചൂണ്ടിക്കാട്ടി. നിയമനടപടികളുമായി വിട്ടുവീഴ്ചയില്ലാതെ മുന്നോട്ട് പോകാന്‍ സംഘടന എല്ലാ പിന്തുണയും നല്‍കുമെന്നും അറിയിച്ചു.
കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേയും ഫാറൂഖ് താലൂക്ക് ആശുപത്രിയിലേയും അക്രമങ്ങള്‍ക്കുശേഷം നരിപ്പറ്റ ആരോഗ്യ ഉപകേന്ദ്രം നേരിട്ട ഈ അക്രമം പൊതുവായും ആരോഗ്യ പ്രവര്‍ത്തകരില്‍ വലിയ ആശങ്ക സൃഷ്ടിക്കുന്നുവെന്നും ജീവനക്കാര്‍ക്ക് ഭയരഹിതമായി ജോലി ചെയ്യാന്‍ കഴിയാത്ത അന്തരീക്ഷം രൂപപ്പെടുകയായതിനാല്‍, ഇത്തരം അക്രമ പ്രവര്‍ത്തനങ്ങളില്‍ ദൃഡമായ നടപടി സ്വീകരിക്കേണ്ടതിന്റെ ആവശ്യകത അധികൃതര്‍ മനസ്സിലാക്കണമെന്നും ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.ഡോ. സി.എച്ച് ലിസി, ഡോ. അഫ്‌സല്‍ സി.കെ എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
Content Highlights: kgmoa condemnation on naripatta health center
Published: 24 Apr 2025, 04:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented