
ന്യൂഡൽഹി: കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ അതിതീവ്ര മഴയുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകൾ കൃത്യമായ സമയത്ത് നൽകിയിരുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശനിയാഴ്ച പെയ്ത മഴയെ അപേക്ഷിച്ച് ഞായറാഴ്ചയും തിങ്കളാഴ്ചയും മഴയുടെ തീവ്രതയിൽ നേരിയ കുറവുണ്ടാകുമെങ്കിലും ഓഗസ്റ്റ് ആറ് മുതൽ സംസ്ഥാനത്ത് വീണ്ടും മഴ കനക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
നിലവിൽ അതിതീവ്ര മഴ എന്ന നിലയിൽനിന്ന് അതിശക്തമായ മഴ എന്ന നിലയിലേക്ക് മഴയുടെ തോത് മാറിയേക്കാമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. അതേസമയം, കാലാവസ്ഥാ മുന്നറിയിപ്പുകൾ നൽകുന്നതിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ആവർത്തിച്ചു. ഒരു ദിവസത്തെ മാത്രം കണക്കല്ല, മറിച്ച് ഏഴു ദിവസത്തേക്കുള്ള കാലാവസ്ഥാ വിവരങ്ങളാണ് മുൻകൂട്ടി നൽകുന്നത്. ഓരോ നാല് മണിക്കൂർ ഇടവിട്ട് മൂന്ന് തവണ വീതം ഈ അറിയിപ്പുകൾ പുതുക്കാറുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം പലയിടങ്ങളിലും യെല്ലോ അലർട്ട് ഉള്ളപ്പോൾ തന്നെ അതിതീവ്ര മഴ പെയ്തത് ആശങ്കയുണ്ടാക്കിയിരുന്നു. പല ജില്ലകളിലും അതിതീവ്ര മഴ ലഭിച്ച സാഹചര്യത്തിൽ സ്കൂളുകൾക്കും കോളേജുകൾക്കും അവധി നൽകുന്നതിൽ ആശയക്കുഴപ്പമുണ്ടായിരുന്നു.
Content Highlights: IMD confirms accurate and timely issuance of weather warnings., Rainfall intensity expected to decrease slightly on Sunday and Monday., Forecast indicates a resurgence of heavy rain starting August 6., IMD provides 7-day weather outlooks updated every 4 hours., Clarification provided regarding school/college holiday confusion during yellow alerts.
Published: 02 Aug 2026, 05:07 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented