ഗുരുവായൂർ: എക്സിക്യുട്ടീവ് സീറ്റിൽ ചാഞ്ഞുകിടന്ന് വലിയ ഗ്ലാസ്സ് ജനലിലൂടെ പുറം കാഴ്ചകളും ആകാശദൃശ്യങ്ങളും ആസ്വദിച്ചുള്ള തീവണ്ടിയാത്ര. സുന്ദരമായ ഈ യാത്രാനുഭവം തീർക്കാൻ വിസ്റ്റാഡോം കോച്ചുകളുള്ള ട്രെയിൻ കേരളത്തിലും എത്തുന്നു. ഇതിന്റെ ഉദ്ഘാടന സർവീസ് മധുര-ഗുരുവായൂർ എക്സ്പ്രസ്സിൽ 22-ന് ആരംഭിക്കും. പുലർച്ചെ രണ്ടരയ്ക്ക് ഗുരുവായൂരിലെത്തും. രാവിലെ 5.50-ന് മധുരയ്ക്ക് പുറപ്പെടും. രാത്രി 7.10-ന് മധുരയിലെത്തും.
കൊല്ലം-പുനലൂർ-ചെങ്കോട്ടപാത വഴി പച്ചപ്പുനിറഞ്ഞ കുന്നിൻ ചെരിവുകളും പുഴകളും കണ്ട് മനംനിറയ്ക്കുന്നതായിരിക്കും ഈ യാത്ര. ആഴ്ചയിൽ നാലു ദിവസമായിരിക്കും സർവീസ്. മധുരയിൽനിന്ന് ഗുരുവായൂരിലേക്ക് വ്യാഴാഴ്ച മുതൽ ഞായറാഴ്ചവരെയും ഗുരുവായൂരിൽനിന്ന് മധുരയിലേക്ക് വെള്ളിയാഴ്ചമുതൽ തിങ്കളാഴ്ചവരെയുമാണ് സർവീസ്. സാധാരണ കോച്ചുകളെക്കാൾ നീളംകൂടിയ വിസ്റ്റാഡോം എ.സി. കോച്ചിൽ വിമാനയാത്രയുടെ അനുഭവമാകും.
ദക്ഷിണ റെയിൽവേ പരീക്ഷണാടിസ്ഥാനത്തിലാണ് ഈ കോച്ച് കേരളത്തിന് അനുവദിച്ചിരിക്കുന്നത്. യാത്രക്കാരുടെ ഭാഗത്തുനിന്ന് നല്ല പ്രതികരണമാണെങ്കിൽ സ്ഥിരപ്പെടുത്തുമെന്ന് ഇതിന്റെ ചുമതലയുള്ള സീനിയർ കമേഴ്‌സ്യൽ ഡിവിഷണൽ മാനേജർ നിധിൻ നാർഭട്ട് പറഞ്ഞു. നവംബർ അഞ്ചുവരെയുള്ള ബുക്കിങ് കഴിഞ്ഞു. റെയിൽവേസ്റ്റേഷനുകളിലെ റിസർവേഷൻ കൗണ്ടറുകൾ വഴിയോ www.irctc.co.in എന്ന സൈറ്റു ബുക്ക് ചെയ്യാം.
സൗകര്യങ്ങൾ
* 44 എക്സിക്യുട്ടീവ് സ്ലീപ്പർ സീറ്റുകൾ.
* വൈഫൈ സൗകര്യം
* ഗുരുവായൂർ-മധുര യാത്രനിരക്ക്- 1875 രൂപ
* ഗുരുവായൂർ-തൃശ്ശൂർവരെ-515 രൂപ
Content Highlights: Southern Railway is launching Kerala's first Vistadome coach service on the Madurai-Guruvayur Express starting October 22, offering passengers panoramic views and premium amenities along a scenic route.
Published: 20 Oct 2026, 06:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented