തിരുവനന്തപുരം: സർവകലാശാലകളിലെ വിദ്യാർഥി രാഷ്ട്രീയം നിയന്ത്രിക്കണമെന്ന് വൈസ് ചാൻസലർമാർക്ക് ഗവർണർ രാജേന്ദ്ര ആർലേക്കറുടെ നിർദേശം. വ്യാഴാഴ്ച കുസാറ്റിൽ ചേർന്ന വി.സി.മാരുടെ യോഗത്തിൽ, വിദ്യാർഥി രാഷ്ട്രീയത്തിനു കടിഞ്ഞാണിടാനുള്ള മാർഗരേഖ നടപ്പാക്കാനും ഗവർണർ ആവശ്യപ്പെട്ടു. എന്നാൽ, നിർദേശം നടപ്പാക്കുന്നതിലെ പ്രായോഗിക പ്രശ്നങ്ങൾ വി.സി.മാർ ഗവർണറെ അറിയിച്ചെന്നാണ് വിവരം.
കേരള സർവകലാശാലയിൽ ഈയിടെ നടന്ന സമരങ്ങൾ അതിരുകടന്ന്, അക്രമങ്ങളിലെത്തിയ പശ്ചാത്തലത്തിൽ കൂടിയാണ് ഗവർണറുടെ നടപടി.
വി.സി.യുടെ ഓഫീസിനു മുന്നിലെ സംഘർഷം നേരിടാൻ പോലീസ് മടിച്ചിരുന്നു. ഗവർണർ ഇടപെട്ടപ്പോഴാണ് സമരക്കാരെ അറസ്റ്റു ചെയ്തു നീക്കിയത്.
വിദ്യാ ഛൽ രാഷ്ട്രീയത്തിന് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി 2005-ൽ എം.ജി. സർവകലാശാല നിയന്ത്രണങ്ങൾ പുറപ്പെടുവിച്ചിരുന്നു. കലാലയങ്ങളിലെ വിദ്യാർഥി സംഘടനകൾക്ക് രാഷ്ട്രീയ പാർട്ടികളുമായി ബന്ധം പാടില്ല, കലാലയ വളപ്പിൽ രാഷ്ട്രീയ മുദ്രാവാക്യങ്ങൾ പാടില്ല, ബാനറോ പ്രകടനങ്ങളോ പാടില്ല തുടങ്ങിയ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്.
പല കോളേജുകളിലും ഈ നിയന്ത്രണം വന്നു. ഇത് എല്ലായിടത്തും നടപ്പാക്കാനാണ് ഇപ്പോൾ ഗവർണർ നിർദേശിച്ചിരിക്കുന്നത്. എന്നാൽ, കോളേജുകൾപോലെ സർവകലാശാലകളിൽ നിയന്ത്രണം ഏർപ്പെടുത്താൻ പ്രായോഗിക പ്രശ്നങ്ങൾ ഏറെയുണ്ടെന്ന് വി.സി.മാർ പറഞ്ഞതായാണ് വിവരം.
സർവകലാശാലാ വിഷയങ്ങളിൽ സർക്കാരുമായി ഗവർണർ ഏറ്റുമുട്ടിയതിനു പിന്നാലെ, ചാൻസലർ നിയമിച്ച വി.സി.മാർക്കെതിരേ സി.പി.എം. നിയന്ത്രണമുള്ള സിൻഡിക്കേറ്റുകൾ കൊമ്പുകോർക്കുകയാണ്. ഇതിനു പിന്നാലെ, സർവകലാശാലകളിൽ കാവിവത്കരണം ഉയർത്തിക്കാട്ടി വിദ്യാർഥിസമരങ്ങളും ശക്തമായി. ഈ സാഹചര്യത്തിൽക്കൂടിയാണ് വിദ്യാർഥിരാഷ്ട്രീയത്തിന് കടിഞ്ഞാണിടാനുള്ള ഗവർണറുടെ നീക്കം.
Content Highlights: Kerala Governor Arlekar directs VCs to implement guidelines to curb student politics, citing recent university clashes. Learn about the challenges and history of student political restrictions.
Published: 20 Feb 2026, 07:41 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented