
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ മദ്യനയം ഒക്ടോബർ പകുതിയോടെയെന്ന് സൂചന. ബാറുകൾക്ക് പ്രവർത്തനസമയം നീട്ടിനൽകിയത് പുനഃപരിശോധിക്കും. ബജറ്റിൽ പ്രഖ്യാപിക്കപ്പെട്ട വീര്യം കുറഞ്ഞ മദ്യം തത്കാലത്തേക്ക് ഉണ്ടാകില്ല. ബാർ തൊഴിലാളികൾക്ക് മിനിമം വേതനം ഉറപ്പാക്കും. മേഖലയുമായി ബന്ധപ്പെട്ട വിവിധ സംഘടനകളുമായി എക്‌സൈസ് വകുപ്പുമന്ത്രി എം.ലിജു ചർച്ച നടത്തി.
മദ്യനിരോധനം ആവശ്യപ്പെടുന്ന സംഘടനകളുമായി ആദ്യം ചർച്ച നടത്തിയശേഷമാണ് ബാർ ഉടമകൾ, തൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെ സംഘടനകളുമായി മന്ത്രി ചർച്ച നടത്തിയത്. ഈ ചർച്ചകൾ പുരോഗമിക്കുകയാണ്. മുൻ എക്‌സൈസ് മന്ത്രിമാരുടെ അഭിപ്രായങ്ങൾതേടി യോഗം വിളിച്ചിരുന്നെങ്കിലും ചില അസൗകര്യങ്ങൾ കാരണം നടന്നിരുന്നില്ല. അതിനാൽ അവരെ നേരിട്ട് കണ്ട് അഭിപ്രായം ശേഖരിക്കാനാണ് ലിജുവിന്റെ നീക്കം. ഒന്നാംതീയതിയോടെ ചർച്ചകൾ പൂർത്തിയാകും.
കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് ബാറുകളുടെ പ്രവർത്തനസമയം രാത്രി 12 മണിവരെ ദീർഘിപ്പിച്ചത്. ഇത് കുറയ്ക്കണമെന്ന് ബാർ തൊഴിലാളികൾ ഉൾപ്പെടെയുള്ളവരിൽനിന്ന് ആവശ്യം ഉയർന്നിരുന്നു. ഇതിനോട് മന്ത്രിയും സർക്കാരും അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. അതിനാൽ ബാർ പ്രവർത്തിക്കുന്ന സമയം രാത്രി 11 മണിയിലേക്കോ 10 മണിയിലേക്കോ കുറച്ചേക്കാം. അതേസമയം, നിശ്ചിത തുക സർക്കാരിലേക്ക് വാർഷികഫീസ് ആയി അടയ്ക്കുന്നവർക്ക് അധികസമയം പ്രവർത്തിക്കാൻ അനുമതി നൽകുന്ന കാര്യം പരിഗണനയിലുണ്ട്.
ബാറുകൾക്ക് ലൈസൻസ് നൽകുന്നതിൽ തദ്ദേശസ്ഥാപനങ്ങൾക്ക് പങ്കാളിത്തം ഉറപ്പാക്കാനുള്ള സാധ്യതയുമുണ്ട്. നേരത്തെ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് അങ്ങനെയൊരു രീതി ഉണ്ടായിരുന്നു. എന്നാൽ പിണറായി സർക്കാർ വന്നതോടെ അത് മാറ്റുകയായിരുന്നു. പുതുതായി ബാർ തുടങ്ങാൻ തദ്ദേശസ്ഥാപനത്തിന്റെ നിരാക്ഷേപ പത്രം (എൻഒസി)കൂടി വേണമെന്ന നിബന്ധന യുഡിഎഫ് മദ്യനയത്തിലൂടെ വീണ്ടും വരാനിടയുണ്ട്.
വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റിലാണ് വീര്യം കുറഞ്ഞ മദ്യ വിൽപന ഇടംപിടിച്ചത്. ഇത് സംബന്ധിച്ച് വലിയ ചർച്ചകളുമുണ്ടായി. മദ്യനയത്തിൽ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകും. വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപന തൽക്കാലത്തേക്കുണ്ടാകില്ലെന്നാണ് സൂചന.
Content Highlights: UDF liquor policy expected by mid-October., Bar operating hours likely to be reduced from 12 AM., Local body NOC may be made mandatory for new bars., Minimum wages for bar workers to be ensured.
Published: 30 Sept 2026, 09:38 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented