മലപ്പുറം: ട്രെയിൻ തട്ടി മരിച്ച കുറ്റിപ്പുറം പഞ്ചായത്ത് 21-ാം വാർഡ് മെമ്പറും പ്രമുഖ കോൺഗ്രസ് നേതാവുമായ അഹമ്മദ് കുട്ടി ചെമ്പിക്കലിനെക്കുറിച്ചുള്ള കുറിപ്പ് പങ്കുവെച്ച് വി.എസ് ജോയ് എംഎൽഎ. ജനകീയ മെമ്പറായിരുന്നു അഹമ്മദ് കുട്ടിയെന്നും കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടി വിജയിച്ച മെമ്പർ ആണ് അദ്ദേഹമെന്നും വി.എസ് ജോയ് ഫെയ്സ്ബുക്കിൽ കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ജനകീയ മെമ്പർ അഹമ്മദ് കുട്ടി ചെമ്പിക്കലിന് ആദരാഞ്ജലികൾ. കഴിഞ്ഞ പഞ്ചായത്ത് തിരെഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടി വിജയിച്ച മെമ്പർ ആണ് അദ്ദേഹം. കുറ്റിപ്പുറം പഞ്ചായത്തിലെ പാഴൂർ വാർഡിൽ ആകെ പോൾ ചെയ്ത 1230 വോട്ടിൽ 1118 വോട്ടും അദ്ദേഹം നേടിയപ്പോൾ എതിരാളികൾക്ക് കിട്ടിയത് കേവലം 60 ഉം 52 ഉം വോട്ട് മാത്രം. അത്രയേറെ ജനകീയനായ അദ്ദേഹത്തിന്റെ ആകസ്മികമായ വേർപാട് പറഞ്ഞറിയിക്കാൻ പറ്റാത്ത വേദനയും നടുക്കവും നഷ്ടവും ഉളവാക്കുന്നതാണ്.
ബുധനാഴ്ച രാത്രി 11ന് ചെമ്പിക്കലിലെ വീടിന് സമീപമുള്ള റെയിൽവേ ട്രാക്കിലാണ് ദുരന്തമുണ്ടായത്. ട്രാക്കിൽ ആളെ തട്ടിയതായി സംശയം പ്രകടിപ്പിച്ച ട്രെയിനിന്റെ ലോക്കോ പൈലറ്റ് റെയിൽവേ അധികൃതർക്ക് സന്ദേശം കൈമാറുകയായിരുന്നു. തുടർന്ന് റെയിൽവേ അധികൃതരും കുറ്റിപ്പുറം പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ ട്രാക്കിന് സമീപത്ത് മൃതദേഹം കണ്ടെത്തി. ട്രാക്കിലിരുന്ന് ഫോണിൽ സംസാരിക്കുന്നതിനിടെ അപ്രതീക്ഷിതമായി എത്തിയ ട്രെയിൻ തട്ടിയാണ് അപകടമുണ്ടായതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ഫസീന അഹമ്മദ് കുട്ടിയാണ് ഭാര്യ.
Content Highlights: Kuttippuram panchayat 21st ward member Ahmed Kutty Chembikkal died in a train accident., MLA VS Joy paid heartfelt tributes on Facebook, highlighting his massive electoral majority., The accident occurred near his house railway track while he was allegedly talking on the phone., He is survived by his wife and former Kuttippuram grama panchayat president Faseena Ahmed Kutty.
Published: 22 Oct 2026, 06:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented