
തിരുവനന്തപുരം: അച്ചടക്കലംഘനം തുടരുന്ന ജെബി മേത്തറിനും കെ സുധാകരനുമെതിരേ നടപടിയെടുക്കണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ. പരസ്യ പ്രസ്താവനകൾ നടത്തരുതെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞത് എല്ലാവർക്കും ബാധകമാണ്. കെ സുധാകരനെ കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റിയത് ഇന്നല്ലല്ലോ, നീരസം പ്രകടിപ്പിക്കാൻ ഒരുപാട് അവസരങ്ങളുണ്ടായിട്ടും അതൊന്നും പ്രകടിപ്പിച്ചില്ല. പത്ത് വർഷത്തിന് ശേഷം യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോഴാണ് അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റിയ നീരസം ആരോ എഴുതിത്തയ്യാറാക്കിയ കുറിപ്പായി അദ്ദേഹം വായിക്കുന്നത്. അത് ഗുരുതരമായ അച്ചടക്കലംഘനമാണ്.
മഹിളാകോൺഗ്രസ് പ്രസിഡന്റ് ജെബി മേത്തർ കെ മുരളീധരനെ വിമർശിക്കുകയാണ്. മുതിർന്ന നേതാക്കൾക്ക് അഭിപ്രായം പറയാം. മഹിളാകോൺഗ്രസിന് ഇതിന് മുൻപും പ്രസിഡന്റുമാരുണ്ടായിട്ടുണ്ട്. അവരൊന്നും കോൺഗ്രസിന്റെ ആഭ്യന്തരകാര്യങ്ങളിൽ ഇത്തരത്തിൽ അഭിപ്രായം രേഖപ്പെടുത്തിയിട്ടില്ല. ഇവർക്ക് എന്തെങ്കിലും പ്രത്യേക അധികാരമുണ്ടോ എന്ന് എനിക്കറിയില്ല. എന്തായാലും കെപിസിസി അധ്യക്ഷന്റെ വിലക്ക് ലംഘിക്കുകയാണ് ഇവർ ചെയ്തിരിക്കുന്നത്.
പരസ്യപ്രസ്താവനകൾ നടത്തരുതെന്ന് കെപിസിസി അധ്യക്ഷൻ താക്കീത് നൽകിയിട്ടുണ്ട്. എന്നിട്ടും അത് തുടരുന്നുണ്ടെങ്കിൽ അവർക്കെതിരേ ശക്തമായ നടപടിയെടുക്കണം. അല്ലെങ്കിൽ തനിക്കും അവരെക്കുറിച്ച് ശക്തമായ ചില കാര്യങ്ങൾ പറയാനുണ്ട്. തുമ്മിയാൽ തെറിക്കുന്ന മൂക്കാണെങ്കിൽ ചുമ്മാ തെറിച്ചുപോകട്ടെ എന്ന് കരുതുന്ന ആളാണ് താൻ. എന്റെ അഭിപ്രായം ആരെയും ഭയന്ന് പറയാതിരിക്കില്ല. അസ്വസ്ഥത പ്രകടിപ്പിക്കുന്നവർക്കെതിരേ എന്ത് നടപടിയെടുക്കുന്നുവെന്നതിനെ ആശ്രയിച്ചിരിക്കും ഞങ്ങൾ എന്ത് നിലപാട് സ്വീകരിക്കുന്നത് എന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് തന്നെ നീക്കാൻ ആസൂത്രിത നീക്കം നടന്നുവെന്ന ആരോപണവുമായി കെ സുധാകരൻ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. കെ സുധാകരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുകച്ച് പുറത്ത് ചാടിച്ചത് പോലെ തന്നെയും പുകച്ച് പുറത്ത് ചാടിക്കാൻ ശ്രമം ഉണ്ടോയെന്ന് സംശയിക്കുന്നതായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അടൂർ പ്രകാശിനെ വിമർശിച്ച കെ മുരളീധരനെ തള്ളിക്കൊണ്ടാണ് ജെബി മേത്തറും പരസ്യപ്രതികരണം നടത്തിയത്. അടൂർ പ്രകാശിനെ ജെബി മേത്തർ പിന്തുണയ്ക്കുകയും ചെയ്തിരുന്നു.
Content Highlights: Rajmohan Unnithan demands strict disciplinary action against K. Sudhakaran and Jebi Mather., Accuses Sudhakaran of severe indiscipline for reading a prepared note expressing resentment over removal from KPCC post., Criticizes Mahila Congress President Jebi Mather for publicly commenting on senior leaders like K. Muraleedharan., Warns that if no action is taken, he will also reveal strong opinions regarding the matter.
Published: 22 Oct 2026, 05:28 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented