
പൂഞ്ഞാർ: പാതാമ്പുഴ മലയിഞ്ചിപ്പാറ സെയ്ന്റ് ജോസഫ് യുപി സ്കൂളിലെ 31 വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. ബുധനാഴ്ച സ്കൂളിലെ ഉച്ചഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യ വിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം.
ബുധനാഴ്ച വൈകുന്നേരത്തോടെയാണ് കുട്ടികൾക്ക് തളർച്ച അനുഭവപ്പെട്ടത്. സ്കൂൾവിട്ട സമയത്താണ് പലരും ഛർദ്ദിച്ചത്. തുടർന്ന് സ്കൂൾ അധികൃതർ കുട്ടികളെ പൂഞ്ഞാർ തെക്കേക്കര കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. തുടർന്ന് കുട്ടികളെ പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വീട്ടിലെത്തിയശേഷം ഛർദ്ദിച്ച കുട്ടികളും ആശുപത്രിയിൽ ചികിത്സ തേടി.
ബുധനാഴ്ച ഉച്ചയ്ക്ക് ചോറിന്റെ കൂടെ പയറും മോരുമാണ് കുട്ടികൾക്ക് നൽകിയത്. 53 കുട്ടികളാണ് സ്കൂളിലുള്ളത്. കുട്ടികളുടെ ആരോഗ്യസ്ഥിതി അപകടനിലയിലല്ലെന്ന് പാലാ ജനറൽ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. അഭിലാഷ് പറഞ്ഞു.
Content Highlights: 31 students at St. Joseph UP School, Pathampuzha, Poonjar, Kerala, fell ill due to suspected food poisoning from mid-day meal. Children taken to hospital.
Published: 07 Jan 2026, 06:51 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented