കോട്ടയം: പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ സ്കൂളുകൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. പത്തനംതിട്ടയിലെ തിരുവല്ല താലൂക്കിൽ ഒൻപത് സ്കൂളുകൾക്ക് അധിക അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം സ്ഥാപനങ്ങൾക്ക് ഓൺലൈനായി ക്ലാസുകൾ നടത്താം.
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ അതിശക്തമായ മഴയെ തുടർന്ന് കുട്ടനാട് താലൂക്കിലെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളതിനാലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ആലപ്പുഴ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിയിട്ടുണ്ട്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾ, അംഗനവാടികൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്ക് അവധി ബാധകമായിരിക്കും. നേരത്തെ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.
Content Highlights: Holiday declared on Monday for all schools operating relief camps in Kottayam and Pathanamthitta districts. Alappuzha district declares holiday for all educational institutions with relief camps and Kuttanad taluk due to waterlogging.
Published: 09 Aug 2026, 10:45 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented