തിരുവനന്തപുരം: തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ സേവനങ്ങൾ വിരൽത്തുമ്പിലെത്തിച്ച കെ-സ്മാർട്ട്, സമ്പൂർണ ഡിജിറ്റൽ സാക്ഷരതയ്ക്കുള്ള ഡിജികേരളം, രോഗീപരിചരണത്തിനുള്ള പാലിയേറ്റീവ് കെയർ എന്നിവയ്ക്ക് കേന്ദ്രത്തിന്റെ അംഗീകാരം. കഴിഞ്ഞ ഇടതുസർക്കാർ നടപ്പാക്കിയ മൂന്നുപദ്ധതികളും കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ മികച്ചമാതൃകളായി ഉൾപ്പെടുത്തി. പഞ്ചായത്തീരാജ് സ്ഥാപനങ്ങളെ ശക്തിപ്പെടുത്താൻ സംസ്ഥാനങ്ങളിൽനിന്നും കേന്ദ്രഭരണപ്രദേശങ്ങളിൽ നിന്നുമുള്ള മികച്ച പദ്ധതികളുടെ 2026-ലെ സംഗ്രഹത്തിലാണ് ഇവ വിശദീകരിക്കുന്നത്.
തദ്ദേശസ്ഥാപനങ്ങളിലെ പൊതുജനസേവനങ്ങൾ സുതാര്യവും കടലാസുരഹിതവുമാക്കുകയും വേഗത്തിൽ ലഭ്യമാക്കുകയുംചെയ്തത് അത്യാധുനിക സാങ്കേതികമുന്നേറ്റമായാണ് കെ-സ്മാർട്ടിനെ വിലയിരുത്തുന്നത്. താഴേത്തട്ടിലുള്ള ഡിജിറ്റൽശാക്തീകരണത്തിന്റെ മികച്ചമാതൃകയായാണ് ഡിജി കേരളം അംഗീകരിക്കപ്പെട്ടത്.
തദ്ദേശഭരണസ്ഥാപനങ്ങളുടെ വാർഷികപദ്ധതികളിൽ ഉൾപ്പെടുത്തി പാർശ്വവത്കരിക്കപ്പെട്ടവർക്ക് വീട്ടുപടിക്കൽ പരിചരണവും ആശ്വാസവും നൽകുന്നതിൽ പാലിയേറ്റീവ് കെയറിന് ദേശീയമാതൃകയാകാനും കഴിഞ്ഞു. അംഗീകാരത്തിൽ അഭിമാനിക്കുന്നതായി തദ്ദേശവകുപ്പ് മുൻമന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
Content Highlights: K-Smart recognized for paperless and transparent public service delivery., Digi Kerala acknowledged as a model for grassroots digital empowerment., Palliative Care program praised for community-based home care services., All three initiatives featured in the 2026 Panchayati Raj Ministry report as national models.
Published: 05 Jun 2026, 07:39 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented