സുൽത്താൻ ബത്തേരി: വ്യാജമദ്യം കണ്ടെത്തിയ സംഭവുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ചാനൽ എം.ഡി ആന്റോ അഗസ്റ്റിന്റെ ഭാര്യവീട്ടിൽ എക്‌സൈസ് സംഘമെത്തി. വ്യാജമദ്യം കണ്ടെത്തിയ വാഴവറ്റയിലെ വീട് ഭാര്യയുടെ അമ്മ ലില്ലി ജോസിന്റെ പേരിലാണെന്നായിരുന്നു ആന്റോയുടെ വാദം. ഈ കേസിൽ ഭാര്യാമാതാവ് ലില്ലിയുടെ മൊഴിയെടുക്കാനാണ് എക്‌സൈസ് സംഘമെത്തിയത്. ലില്ലി വീട്ടിൽ ഇല്ലാത്തതിനാലാണ് മൊഴിയെടുക്കുന്നത് വൈകിയത്. നേരത്തെ ലില്ലി ജോസ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും കൽപറ്റ സെഷൻസ് കോടതി അത് തള്ളിയിരുന്നു.
ലില്ലിയുടെ പേരിലാണ് വീട് എന്നായിരുന്നു നേരത്തെ ആന്റോ കോടതിയിൽ വാദിച്ചത്. ചില കോടതിവ്യവഹാരങ്ങളുടെ ഭാഗമായി മറ്റൊരാളിലേക്ക് വീടിന്റെ കൈവശാവകാശം മാറിയെന്നായിരുന്നു ആന്റോ കോടതിയിൽ അറിയിച്ചത്. എന്നാൽ എക്‌സൈസ് ഈ വാദം കണക്കിലെടുത്തിട്ടില്ല. ഈ വാദം തെറ്റാണെന്ന് തെളിയിക്കുന്ന രേഖകളും നേരത്തെ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു.
അർജന്റീന ടീമിനെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ വീട്ടിൽ പരിശോധന നടത്തവെയാണ് വയനാട്ടിലെ വീട്ടിൽനിന്ന് 67 ലിറ്ററിലധികം മദ്യശേഖരം പോലീസ് കണ്ടെത്തിയത്. 43 ലിറ്റർ വിദേശ മദ്യം, 4.824 ലിറ്ററോളം വിദേശനിർമിത വൈൻ, അഞ്ചര ലിറ്റർ കേരള നിർമിത വൈൻ, 860 മില്ലി ലിറ്റർ മിലിട്ടറി മദ്യം എന്നിവയാണ് പിടിച്ചെടുത്തത്. അബ്കാരി നിയമം 55 ഐ, 55 എ എന്നീ വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് എക്‌സൈസ് ആന്റോ അഗസ്റ്റിനെതിരെ കേസെടുത്തത്. അനധികൃതമായി വീട്ടിൽ മദ്യം സൂക്ഷിച്ചു, വിൽപ്പനയ്ക്കായി സൂക്ഷിച്ചു, വ്യാജമദ്യമായി കണക്കാക്കാവുന്ന വസ്തു വീട്ടിൽ സൂക്ഷിച്ചു എന്നീ കുറ്റങ്ങളിലാണ് കേസ്. സംഭവത്തിൽ ആന്റോ അറസ്റ്റിലായിരുന്നു.
Content Highlights: Excise team visited the house of Anto Augustine's mother-in-law in Vazhavatta, Wayanad., The visit was to record the statement of Lilly Jose, whose name is on the property deed., Over 67 liters of illegal foreign and domestic liquor were seized from the house during a previous police raid., Kalpetta Sessions Court had earlier rejected the anticipatory bail plea filed by Lilly Jose.
Published: 27 Oct 2026, 12:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented