വടക്കാഞ്ചേരി(തൃശ്ശൂർ): ആത്മഹത്യക്ക് ശ്രമിച്ച വയോധികരായ മൂന്നു സഹോദരിമാരിൽ ഒരാൾ മരിച്ചു. മുള്ളൂർക്കര മണ്ഡലംകുന്നിൽ സരോജിനി (75) യാണ് മരിച്ചത്. ഇവരുടെ സഹോദരിമാരായ ജാനകി (80), ദേവി (83) എന്നിവരുടെ നില ഗുരുതരമാണ്. രണ്ടു പേരും വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
ആരോഗ്യ വകുപ്പിൽ ജീവനക്കാരിയായിരുന്ന സരോജിനിയുടെ വരുമാനത്തിലായിരുന്നു ഇവരുടെ ജീവിതം. ജാനകി ആദ്യകാലത്ത് കൂലിപ്പണിക്ക് പോയിരുന്നു. ദേവി രോഗിയാണ്. വീടും ഭൂമിയും എല്ലാം സ്വന്തമായുണ്ട്. നാലു വർഷം മുൻപ് സ്വത്ത് മുഴുവൻ 'ഗുരുവായുരപ്പന്' എഴുതി വെച്ചിരുന്നു. തുടർന്നു ഗുരുവായൂർ ദേവസ്വത്തിന്റെ വൃദ്ധ സംരക്ഷണ കേന്ദ്രത്തിലായിരുന്നു ഇവർ താമസിച്ചിരുന്നത്. ഏതാനും മാസം മുൻപ് അവിടെനിന്നു വീട്ടിലേക്ക് മടങ്ങി.
വെള്ളിയാഴ്ച്ച മൂന്നുപേരെയും പുറത്ത് കാണാതെയായതോടെ അന്വേഷിച്ച സമീപവാസികളാണ് വീടിനുള്ളിൽ അവശനിലയിൽ മൂന്നുപേരെയും കണ്ടെത്തിയത്. മൂന്നുപേരെയും വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും സാരാജിനി മരിച്ചിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Content Highlights: Elderly Sister Dies After Suicide Attempt in Vadakkenchery; Two Critical
Published: 30 Jan 2026, 02:36 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented