
കോട്ടയം: കേരളത്തെ വിറപ്പിച്ച കാലവർഷത്തിൽ ഒരാഴ്ച കിട്ടിയത് 111 ശതമാനം അധികം മഴ. ജൂലായ് 30 മുതൽ ഓഗസ്റ്റ് അഞ്ചുവരെ സാധാരണ കിട്ടേണ്ടത് 127.5 മില്ലീമീറ്റർ മഴയായിരുന്നു. എന്നാൽ, പെയ്തത് 268.7 മില്ലീമീറ്റർ. റാന്നി, ആറൻമുള ദേശങ്ങളെ മുക്കിയ മഴയിൽ പത്തനംതിട്ട ജില്ലയിലാണ് റെക്കോഡ്. ഇവിടെ 319 ശതമാനം അധികംമഴ കിട്ടി.
പത്തനംതിട്ടയിൽ കിട്ടേണ്ടിയിരുന്നത് 84 മില്ലീമീറ്റർ ആയിരുന്നു. പെയ്തത് 352.3 മില്ലീമീറ്റർ. അധികം ലഭിച്ച മഴയുടെ കാര്യത്തിൽ തിരുവനന്തപുരമാണ് രണ്ടാമത്. ഇവിടെ 258 ശതമാനം അധികമുണ്ട്. കിട്ടേണ്ടിയിരുന്നത് 39 മില്ലീമീറ്ററെങ്കിൽ പെയ്തത് 140 മില്ലീമീറ്റർ. വ്യതിയാനത്തിന്റെ ശതമാനം കൂടുതലാണെങ്കിലും അവിടെപെയ്ത മഴയുടെ അളവ് കുറവായത് രക്ഷയായി.
കോട്ടയം ജില്ലയിൽ 177 ശതമാനം അധികം മഴ കിട്ടി. 107 മില്ലീമീറ്റർ കിട്ടേണ്ടിയിരുന്നിടത്ത് പെയ്തത് 296 മില്ലീമീറ്റർ. ഇടുക്കിയിൽ 71 ശതമാനമാണ് വ്യതിയാനം. 191 മില്ലീമീറ്റർ കിട്ടേണ്ടിയിരുന്നിടത്ത് പെയ്തത് 327.4 മില്ലീമീറ്റർ. കോഴിക്കോട് 147 ശതമാനം അധികം. പെയ്യേണ്ടിയിരുന്നത് 148 മില്ലീമീറ്ററെങ്കിൽ കിട്ടിയത് 366 മില്ലീമീറ്റർ. ഒാഗസ്റ്റ് ഒന്നുമുതൽ എട്ടുവരെയുള്ള കണക്കിൽ കേരളത്തിന് 104 ശതമാനം അധികം മഴ കിട്ടി. 141 മില്ലീമീറ്റർ കിട്ടേണ്ടിയിരുന്നുവെങ്കിൽ പെയ്തത് അതുക്കും ഏറെമീതെ. 289.2 മില്ലീമീറ്റർ. ഇൗസമയത്ത് പത്തനംതിട്ടയിൽ 287 ശതമാനം അധികം മഴ ലഭിച്ചു. കോട്ടയത്തിന് 192 ശതമാനം അധികം കിട്ടി.
Content Highlights: Kerala received 111 percent excess rainfall over a single week from July 30 to August 5., Pathanamthitta recorded the highest surge with 319 percent excess rainfall., Thiruvananthapuram and Kottayam also recorded significantly high rainfall deviations., Data highlights heavy downpours across multiple districts including Idukki and Kozhikode.
Published: 11 Aug 2026, 09:51 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented