തിരുവനന്തപുരം: ജെ.ഡി.എസിലെ മന്ത്രിയെ മാറ്റില്ല. കെ. കൃഷ്ണന്‍കുട്ടി മാറണമെന്ന് 9 ജില്ല കമ്മറ്റികള്‍ ആവശ്യപ്പെട്ടെങ്കിലും മന്ത്രി മാറ്റ ചര്‍ച്ച അനുവദിക്കില്ലെന്ന് മാത്യു ടി തോമസ് നിലപാടെടുത്തു. ബ്രൂവറി വിഷയത്തില്‍ മന്ത്രിയുടെ നിലപാടിനെതിരെ അഭിപ്രായം ഉയര്‍ന്നെങ്കിലും സര്‍ക്കാരിനൊപ്പം നില്‍ക്കാന്‍ നേതൃയോഗത്തില്‍ തീരുമാനമായി. 

To advertise here,

കൃഷ്ണന്‍ കുട്ടിക്കെതിരെ 9 ജില്ല കമ്മറ്റികളാണ് യോഗത്തില്‍ നിലപാടെടുത്തത്. എന്നാല്‍ മന്ത്രി മാറ്റ ചര്‍ച്ചകള്‍ അനുവദിക്കില്ലെന്ന് സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് യോഗത്തില്‍ നിലപാടെടുക്കുകയായിരുന്നു. പ്രസിഡന്റിന്റെ അധികാരം ഉപയോഗിക്കുകയാണെന്ന് മാത്യു ടി തോമസ് യോഗത്തില്‍ പറഞ്ഞു. ഇതോടെ ഈ ചര്‍ച്ചകള്‍ അവസാനിക്കുകയായിരുന്നു.

പാലക്കാട് ബ്രൂവറി വിഷയത്തിലും വൈദ്യുത പദ്ധതി കരാര്‍ സ്വകാര്യ കമ്പനിക്ക് നീട്ടി നല്‍കിയതിലും വലിയ എതിര്‍പ്പാണ് കെ. കൃഷ്ണന്‍ കുട്ടി യോഗത്തില്‍ നേരിട്ടത്. എന്നാല്‍ പദ്ധതി എതിര്‍ക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി യോഗത്തില്‍ വിശദീകരിച്ചു. പ്ലാച്ചിമടയിലെ സാഹചര്യമല്ല എലപ്പുള്ളിയിലേതെന്നും കമ്പനി ഭൂഗര്‍ഭജലമെടുക്കില്ലെന്നും പദ്ധതി കര്‍ഷകര്‍ക്ക് ഗുണകരമാണെന്നും   മന്ത്രി യോഗത്തില്‍ വ്യക്തമാക്കി. ഇതോടെ പദ്ധതിയില്‍ സര്‍ക്കാര്‍ നിലപാടിനൊപ്പം നില്‍ക്കാനും യോഗത്തില്‍ തീരുമാനമായി.