തിരുവനന്തപുരം: ജെ.ഡി.എസിലെ മന്ത്രിയെ മാറ്റില്ല. കെ. കൃഷ്ണന്‍കുട്ടി മാറണമെന്ന് 9 ജില്ല കമ്മറ്റികള്‍ ആവശ്യപ്പെട്ടെങ്കിലും മന്ത്രി മാറ്റ ചര്‍ച്ച അനുവദിക്കില്ലെന്ന് മാത്യു ടി തോമസ് നിലപാടെടുത്തു. ബ്രൂവറി വിഷയത്തില്‍ മന്ത്രിയുടെ നിലപാടിനെതിരെ അഭിപ്രായം ഉയര്‍ന്നെങ്കിലും സര്‍ക്കാരിനൊപ്പം നില്ക്കാന് നേതൃയോഗത്തില്‍ തീരുമാനമായി.
കൃഷ്ണന് കുട്ടിക്കെതിരെ 9 ജില്ല കമ്മറ്റികളാണ് യോഗത്തില്‍ നിലപാടെടുത്തത്. എന്നാല്‍ മന്ത്രി മാറ്റ ചര്‍ച്ചകള്‍ അനുവദിക്കില്ലെന്ന് സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് യോഗത്തില്‍ നിലപാടെടുക്കുകയായിരുന്നു. പ്രസിഡന്റിന്റെ അധികാരം ഉപയോഗിക്കുകയാണെന്ന് മാത്യു ടി തോമസ് യോഗത്തില്‍ പറഞ്ഞു. ഇതോടെ ഈ ചര്‍ച്ചകള്‍ അവസാനിക്കുകയായിരുന്നു.
പാലക്കാട് ബ്രൂവറി വിഷയത്തിലും വൈദ്യുത പദ്ധതി കരാര്‍ സ്വകാര്യ കമ്പനിക്ക് നീട്ടി നല്‍കിയതിലും വലിയ എതിര്‍പ്പാണ് കെ. കൃഷ്ണന് കുട്ടി യോഗത്തില്‍ നേരിട്ടത്. എന്നാല്‍ പദ്ധതി എതിര്‍ക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി യോഗത്തില്‍ വിശദീകരിച്ചു. പ്ലാച്ചിമടയിലെ സാഹചര്യമല്ല എലപ്പുള്ളിയിലേതെന്നും കമ്പനി ഭൂഗര്ഭജലമെടുക്കില്ലെന്നും പദ്ധതി കര്‍ഷകര്‍ക്ക് ഗുണകരമാണെന്നും മന്ത്രി യോഗത്തില്‍ വ്യക്തമാക്കി. ഇതോടെ പദ്ധതിയില്‍ സര്‍ക്കാര്‍ നിലപാടിനൊപ്പം നില്‍ക്കാനും യോഗത്തില്‍ തീരുമാനമായി.
Content Highlights: K Krishnankutty, JDS, Brewery Controversy
Published: 29 Jan 2025, 08:56 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented