തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലേക്ക് മരുന്നും ഉപകരണങ്ങളും വാങ്ങിനൽകുന്ന മെഡിക്കൽ സർവീസ് കോർപ്പറേഷന് ലക്ഷങ്ങൾ ചെലവിട്ട് തിരുവനന്തപുരം ടെന്നീസ് ക്ലബ്ബിൽ അംഗത്വം. ആദ്യ പിണറായി സർക്കാരിന്റെ കാലത്താണ് 20 ലക്ഷത്തോളം രൂപ അംഗത്വത്തിനും തുടർകാര്യങ്ങൾക്കുമായി സർക്കാർ ഫണ്ടിൽനിന്ന് ചെലവഴിച്ചത്.
ടെന്നീസ് ക്ലബ്ബിൽ സർക്കാർസ്ഥാപനങ്ങൾ അംഗത്വം എടുക്കാറില്ല. 2017 ഏപ്രിലിലാണ് മെഡിക്കൽ സർവീസ് കോർപ്പറേഷൻ കോർപ്പറേറ്റ് അംഗത്വം എടുത്തത്. കോർപ്പറേഷൻ ചെയർമാനും ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുമായിരുന്ന രാജീവ് സദാനന്ദനാണ് ടെന്നീസ് ക്ലബ്ബിൽ മെമ്പർഷിപ്പ് എടുക്കണമെന്ന് മെഡിക്കൽ സർവീസ് കോർപ്പറേഷൻ എം.ഡി.യോട് ആവശ്യപ്പെട്ടത്. ചെയർമാനെയും മാനേജിങ് ഡയറക്ടർ നവജ്യോത് ഖോസയെയുമാണ് അംഗങ്ങളായി നിർദേശിച്ചിരുന്നത്.
കെ.കെ. ശൈലജ ആരോഗ്യ മന്ത്രിയായിരുന്നപ്പോഴാണ് സംഭവം. 11.50 ലക്ഷം രൂപ നൽകിയാണ് അംഗത്വം എടുത്തത്. 2022 വരെ 19,13,700 രൂപയാണ് മാസവരിയായും യോഗങ്ങൾക്കായും മൊത്തം ടെന്നീസ് ക്ലബ്ബിൽ അടച്ചത്. 2022 ഓഗസ്റ്റിനുശേഷം ക്ലബ്ബിന് പണം നൽകിയിട്ടില്ല.
കോർപ്പറേഷൻ ടെന്നീസ് ക്ലബ്ബിൽ അംഗത്വം എടുക്കാനുണ്ടായ സാഹചര്യം ഫയലുകളിൽ വ്യക്തമാക്കിയിട്ടില്ലെന്നായിരുന്നു മുൻമന്ത്രി വീണാ ജോർജ് 2022-ൽ നിയമസഭയിൽ നൽകിയ മറുപടി. ഒരു സർക്കാർ കമ്പനി സ്വകാര്യ ക്ലബ്ബിൽ അംഗത്വം എടുത്തത് നിയമാനുസൃതമാണോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകിയതുമില്ല.
Content Highlights: KMSCL spent over 19 lakh rupees on private tennis club membership., Membership initiated in 2017 during the first Pinarayi Vijayan government., Funds were sourced from the government exchequer for corporate membership., Official files lack justification for the expenditure., Payments to the club ceased in August 2022 following scrutiny.
Published: 17 Jul 2026, 08:29 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented