തിരുവനന്തപുരം: കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടത്തിനു പിന്നാലെ ജയില്‍ വകുപ്പില്‍ വന്‍ അഴിച്ചുപണി. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ജോയിന്റ് സൂപ്രണ്ടിനെയടക്കം സ്ഥലംമാറ്റി. വിവിധ ജയിലുകളിലെ എട്ട് ഉദ്യോഗസ്ഥരെയാണ് സ്ഥലംമാറ്റിയത്. ഒഴിഞ്ഞുകിടന്ന തസ്തികകളില്‍ നിയമനങ്ങള്‍ നടത്തുകയും ചെയ്തുകൊണ്ടുള്ള ഉത്തരവാണ് സര്‍ക്കാര്‍ പുറത്തിറക്കിയത്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ജോയിന്റ് സൂപ്രണ്ടിനെ കാസര്‍കോട് ജില്ലാ ജയിലിലേക്കാണ് സ്ഥലംമാറ്റിയത്. കണ്ണൂര്‍ ജില്ലാ ജയില്‍ സൂപ്രണ്ടിനെ സെന്‍ട്രല്‍ ജയിലിലേക്കും സ്ഥലംമാറ്റി. തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജയിലുകളിലെ എട്ടോളം ഉദ്യോഗസ്ഥര്‍ക്കാണ് ആകെ സ്ഥലംമാറ്റം ലഭിച്ചത്. തിരുവനന്തപുരം, കോഴിക്കോട് ജില്ലാ ജയിലുകളില്‍ സൂപ്രണ്ടുമാരെ നിയമിച്ചും ഉത്തരവായി. ഈ രണ്ട് തസ്തികകളും ആഴ്ചകളായി ഒഴിഞ്ഞുകിടക്കുകയായിരുന്നു.
Content Highlights: Security Tightened in Kerala Prisons: Officials Transferred, Vacancies Filled
Published: 30 Jul 2025, 11:14 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented