
കൊച്ചി: സംസ്ഥാനത്ത് ഒഴിയാതെ മഴദുരിതം. വടക്കൻ ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. രണ്ട് ദിവസമായി ഇടതടവില്ലാതെ പെയ്യുന്ന മഴയിലും കാറ്റിലും പുഴകൾ കരകവിഞ്ഞു. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനിടയിലായി. റോഡുകൾ തകർന്നു. ഗതാഗതം തടസ്സപ്പെട്ടു. പലയിടങ്ങളിലും ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരിക്കുകയാണ്. മലയോരമേഖലകളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വൈദ്യുതകമ്പികൾക്കും തൂണുകൾക്കും കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് ചിലമേഖലകളിൽ വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. അഞ്ചാം തീയതി വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. തെക്കൻ ജില്ലകളിൽ മഴയുടെ തീവ്രത കുറഞ്ഞെങ്കിലും ദുരിതം തുടരുകയാണ്. സംസ്ഥാനത്തെ 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ കണക്കനുസരിച്ച് എട്ട് മരണം സ്ഥിരീകരിച്ചു. എട്ടു പേരെ കാണാതായിട്ടുണ്ട്. 13 പേർക്ക് പരുക്കേറ്റു. 209 ദുരിതാശ്വാസ ക്യാമ്പുകളിലായി 5792 പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. 27 വീടുകൾ പൂർണമായും 196 വീടുകൾ ഭാഗീകമായും തകർന്നു. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും വീടും ജീവനോപാദികളും നഷ്ടപ്പെട്ടവർക്കും സർക്കാർ സഹായം ഉറപ്പാക്കും.
Content Highlights: Continuous heavy rainfall across northern districts causing flooding and road damage., Landslides and soil erosion reported in hilly regions., Power outages due to infrastructure damage., Orange alert issued for 12 districts in Kerala., IMD predicts rainfall to persist until the 5th.
Published: 02 Aug 2026, 10:27 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented