കൊച്ചി: തദ്ദേശസ്ഥാപന ഭരണസമിതി തിരഞ്ഞെടുപ്പിൽ ഇടപെടാൻ സംസ്ഥാന തിരഞ്ഞെടുപ്പുകമ്മിഷന് അധികാരമില്ലെന്ന് ഹൈക്കോടതി. തിരഞ്ഞെടുപ്പുഫലപ്രഖ്യാപനം പൂർത്തിയാകുന്നതോടെ കമ്മിഷന്റെ അധികാരം പരിമിതപ്പെടുമെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവ്.
പത്തനംതിട്ട കോട്ടാങ്ങൽ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അസാധുവാക്കിയ തിരഞ്ഞെടുപ്പുകമ്മിഷന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുതർക്കം സിവിൽ കോടതിയിലാണ് ഉന്നയിക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. വൈസ് പ്രസിഡന്റായി നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത ബി.ജെ.പി. അംഗം കെ.കെ. ഹരികുമാറിന്റെ ഹർജി അനുവദിച്ചാണ് നടപടി.
യു.ഡി.എഫ്. അംഗവുമായി തുല്യത പാലിച്ചതിനെത്തുടർന്നാണ് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നറുക്കെടുപ്പ് വേണ്ടിവന്നത്. തുടർന്ന്, ഹർജിക്കാരൻ വിജയിച്ചതായി വരണാധികാരി പ്രഖ്യാപിക്കുകയും സത്യപ്രതിജ്ഞചെയ്ത് സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. എന്നാൽ, നടപടിക്രമങ്ങളിൽ വീഴ്ചപറ്റിയെന്ന് വരണാധികാരിതന്നെ പിന്നീട് റിപ്പോർട്ടുചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്, കമ്മിഷൻ റദ്ദാക്കിയത്.
Content Highlights: Kerala High Court, State Election Commission, local body elections Kerala, Kottangal Panchayat, election commission powers, High Court verdict
Published: 05 Mar 2026, 06:45 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented