കൊല്ലം: കടലിനെയും തീരത്തെയും പ്ലാസ്റ്റിക് മുക്തമാക്കാനുള്ള ‘ശുചിത്വസാഗരം സുന്ദരതീരം’ പദ്ധതിക്ക് ലണ്ടൻ എൻജിഒയുടെ അഞ്ചുലക്ഷം രൂപ കൈപ്പറ്റി. സിപിഎം പിബിയിൽനിന്ന് ചോർന്ന പരാതിയിൽ പറയുന്ന രാജേഷ് കൃഷ്ണയുമായി ബന്ധമുള്ള ‘പ്ലാസ്റ്റ് സേവ് ‘ എന്ന എൻജിഒയുടെ ഇടപെടലിൽ ശുചിത്വസാഗരം പദ്ധതിയുടെ അക്കൗണ്ടിലേക്കാണ് പണംവന്നത്. ലണ്ടനിൽനിന്ന് 50 ലക്ഷം കൈപ്പറ്റുകയും അഞ്ചുലക്ഷം മാത്രം ഫിഷറീസ് വകുപ്പിന് കൈമാറുകയും ചെയ്തെന്നാണ് വിവരം.
അഞ്ചുലക്ഷം രൂപയും പ്ലാസ്റ്റിക് സംസ്കരിച്ച ഷ്രെഡിങ് യൂണിറ്റിലെ തൊഴിലാളികളുടെ ശമ്പളത്തിനാണ് ഉപയോഗിച്ചത്. അഞ്ചുലക്ഷം രൂപ ലണ്ടൻ എൻജിഒ നൽകിയെന്ന് അന്നത്തെ ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ സ്ഥിരീകരിച്ചു.
വാഗ്ദാനം ചെയ്ത തുടർസഹായം ലഭ്യമായില്ലെന്നും പിന്നീട് എൻജിഒയുമായി ബന്ധപ്പെട്ടിട്ടില്ലെന്നും മേഴ്സിക്കുട്ടിയമ്മ മാതൃഭൂമിയോട് പറഞ്ഞു. ഇൻഡൊനീഷ്യയിൽ നടന്ന ഉച്ചകോടിയിൽ, ശുചിത്വസാഗരം പദ്ധതിയെക്കുറിച്ച് മേഴ്സിക്കുട്ടിയമ്മ പ്രബന്ധം അവതരിപ്പിച്ചിരുന്നു. ഇതുസംബന്ധിച്ച് ചില അന്താരാഷ്ട്ര മാധ്യമങ്ങളിൽ വന്ന വാർത്തകണ്ട് രാജേഷ് കൃഷ്ണ തന്നെ വിളിക്കുകയായിരുന്നെന്ന് അവർ പറഞ്ഞു.
Content Highlights: Kerala Coastal Clean-up Project Receives Funding, Sparks Controversy
Published: 19 Aug 2025, 08:47 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented