വാന്‍ ഹായ് 503 അപകടത്തിൽ പെട്ടത് കേരള തീരത്തു നിന്ന് 135 കിലോമീറ്റർ അകലെ | Video
കേരള സമുദ്രാതിര്‍ത്തിയില്‍ ചരക്കുകപ്പലിന് തീപ്പിടിച്ചു കൊളംബോയില്‍നിന്ന് മുംബൈയിലേക്ക് പോകുന്ന ചരക്കുകപ്പലിലാണ് തീപ്പിടിച്ചത്. സിംഗപ്പുര്‍ പതാക വഹിക്കുന്ന വാന്‍ ഹായ് 503 എന്ന ചൈനീസ് കപ്പലാണ് അപകടത്തില്‍പ്പെട്ടത്. ബേപ്പൂര്‍-അഴീക്കല്‍ തുറമുഖങ്ങളുടെ പടിഞ്ഞാറുഭാഗത്തായി 135 കിലോമീറ്ററോളം ഉള്‍ക്കടലിലാണ് സംഭവം. കപ്പലില്‍ 22 തൊഴിലാളികള്‍ ഉണ്ടായിരുന്നു. ഇതില്‍ 18 പേര് കടലിലേയ്ക്ക് ചാടിയതായാണ് വിവരം. ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമം തുടരുന്നു. കപ്പല്‍ നിലവില്‍ മുങ്ങിയിട്ടില്ല. കപ്പലില്‍ പൊട്ടിത്തെറികള്‍ ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
inshort-A fire breaks out on a cargo ship off Kerala`s coast. 18 crew members jumped into the sea; rescue efforts underway.
Content Highlights: Cargo Ship Fire off Kerala Coast
Published: 09 Jun 2025, 02:17 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented