
ന്യൂഡൽഹി: സസ്‌പെൻഷൻ കാലയളവിൽ ദിവസവും ഓഫീസിലെത്തി ഒപ്പിട്ടശേഷം ജോലിചെയ്യണമെന്ന കേരള ഹൗസ് റസിഡന്റ് കമ്മീഷണർ പുനീത് കുമാറിന്റെ നിർദേശം കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യുണൽ സ്റ്റേചെയ്തു. കേരള ഹൗസിലെ അസിസ്റ്റന്റ് ലൈസൺ ഓഫീസറും കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ ഡൽഹിയിലെ കൺവീനറുമായ ജയപ്രസാദ് നൽകിയ ഹർജിയിലാണ് സ്റ്റേ ഉത്തരവ്. സസ്പെൻഷനിലുള്ളയാൾ ഓഫീസിലെത്തി ജോലിചെയ്യണമെന്ന നിർദേശം വിചിത്രമാണെന്നും ട്രിബ്യുണൽ ചൂണ്ടിക്കാട്ടി.
അനധികൃതമായി ജോലിയിൽനിന്ന് വിട്ടുനിന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ജയപ്രസാദിനെ റസിഡന്റ് കമ്മീഷണർ പുനീത് കുമാർ സസ്പെൻഡ് ചെയ്തത്. സസ്‌പെൻഷൻ കാലയളവിൽ ദിവസവും ഓഫീസിലെത്തി ഒപ്പിട്ടശേഷം ജോലിചെയ്യണമെന്നും കേരള ഹൗസ് റസിഡന്റ് കമ്മീഷണർ തന്റെ ഉത്തരവിൽ നിർദേശിച്ചിരുന്നു. ഈ നിർദേശമാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യുണൽ സ്റ്റേചെയ്തത്. സസ്‌പെൻഷൻ കാലയളവിൽ ഓഫീസിലെത്താനുള്ള പണം സ്വന്തം പോക്കറ്റിൽനിന്ന് നൽകുമോയെന്ന് ആരാഞ്ഞുകൊണ്ടാണ് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്.
അതേസമയം, സസ്പെൻഷനുമായി ബന്ധപ്പെട്ട വകുപ്പുതല അന്വേഷണം പുരോഗമിക്കുകയാണെന്ന് സംസ്ഥാന സർക്കാർ ട്രിബ്യൂണലിനെ അറിയിച്ചു. ജയപ്രസാദിന്റെ മൊഴി പൊതുഭരണ വിഭാഗത്തിലെ സെക്രട്ടറി രേഖപ്പെടുത്തിയെന്നും ബന്ധപ്പെട്ട മന്ത്രി ഫയൽ കണ്ടശേഷം തുടർനടപടി സ്വീകരിക്കുമെന്നും സർക്കാർ അഭിഭാഷകൻ ട്രിബ്യുണലിനെ അറിയിച്ചു. ഇതേത്തുടർന്ന് ഹർജി പരിഗണിക്കുന്നത് ഒരാഴ്ചത്തേക്ക് മാറ്റി.
ഏഴ് ദിവസത്തെ കാഷ്വൽ അവധിക്ക് അപേക്ഷ നൽകിയെങ്കിലും കാരണം ബോധിപ്പിക്കാതെ അത് നിഷേധിക്കുകയായിരുന്നുവെന്നാണ് ട്രിബ്യുണലിൽ ജയപ്രസാദ് ഫയൽചെയ്ത ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്. ആരോഗ്യ പ്രശ്‍നങ്ങളും ഭാര്യയുടെ ജോലിസംബന്ധ വിഷയങ്ങളും കാരണം കേരളത്തിൽ പോകേണ്ടത് അനിവാര്യമായിരുന്നു. മറ്റുപോംവഴികൾ ഇല്ലാത്തതിനാലാണ് ഒരാഴ്ചത്തേക്ക് നാട്ടിലേക്ക് പോയതെന്നാണ് ജയപ്രകാശിന്റെ വിശദീകരണം. റസിഡന്റ് കമ്മീഷണർ നൽകിയ കാരണംകാണിക്കൽ നോട്ടീസിന് മറുപടി നൽകിയിരുന്നതായും ജയപ്രസാദ് ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Content Highlights: Kerala Administrative Tribunal stays the bizarre order requiring a suspended employee to report for work., The Resident Commissioner had mandated daily attendance for the suspended Assistant Liaison Officer., Tribunal questioned the logic of working while under suspension and asked about travel expenses., Departmental inquiry is ongoing; the case is adjourned for one week pending ministerial review.
Published: 19 May 2026, 02:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented