ന്യൂഡൽഹി: ഡൽഹിയിലെ കേരള ഹൗസിൽ മുറി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് കനയ്യ കുമാറും കേരള ഹൗസ് സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ തർക്കം. റെസിഡന്റ് കമ്മീഷണർ തന്നോട് അപമര്യാദയായി പെരുമാറിയെന്നും ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടെന്നും കനയ്യ കുമാർ ആരോപിച്ചു. തടഞ്ഞുവെച്ചതായും അദ്ദേഹം പറഞ്ഞു.
സിജെപി പ്രതിഷേധം നടക്കുന്ന ജന്തർ മന്തറിന് തൊട്ടടുത്തായതിനാലാണ് കേരള ഹൗസിന്റെ സുരക്ഷ വർധിപ്പിച്ചതെന്ന് അധികൃതർ വിശദീകരിച്ചു. കനയ്യ കുമാർ മുറി ബുക്ക് ചെയ്തിരുന്നുവെന്ന് പറഞ്ഞിരുന്നു. എന്നാൽ, ഇതിന്റെ രേഖകളൊന്നും അദ്ദേഹം ഹാജരാക്കിയില്ലെന്നാണ് അധികൃതർ പറയുന്നത്.
സ്ഥലത്ത് നേരിയ തോതിൽ വാക്കേറ്റവും നടന്നു. തുടർന്ന് കുത്തിയിരുന്ന് പ്രതിഷേധിച്ച കനയ്യ കുമാറിനെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കംചെയ്തു. ഈസമയത്ത് സമീപത്തുണ്ടായിരുന്ന ജോൺ ബ്രിട്ടാസ് എം.പി.യും കനയ്യ കുമാറിന് പിന്തുണയുമായെത്തി.
Content Highlights: Kanhaiya Kumar engaged in a dispute with Kerala House security personnel., Allegations of misconduct by the Resident Commissioner., Protest held due to security restrictions near Jantar Mantar., Delhi Police intervened and took Kanhaiya Kumar into custody., MP John Brittas supported Kanhaiya Kumar during the incident.
Published: 24 Jul 2026, 09:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented