ന്യൂഡൽഹി: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ യാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ വിഭാഗത്തിന് വീഴ്ച സംഭവിച്ചതായി വിവരം. ഡൽഹി കേരള ഹൗസിൽ ചേർന്ന യോഗത്തിൽ പ്രോട്ടോക്കോൾ വിഭാഗത്തിന്റെ വീഴ്ചയെക്കുറിച്ച് വിമർശനമുയർന്നു. സംഭവത്തിൽ ബന്ധപ്പെട്ടവർക്കെതിരേ നടപടിക്ക് സാധ്യതയുണ്ടെന്നാണ് വിവരം.
കഴിഞ്ഞ ദിവസം ഡൽഹിയിൽ നിന്ന് കോഴിക്കോട്ടേക്ക് ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യേണ്ടിയിരുന്ന പ്രതിപക്ഷനേതാവിന്റെ യാത്ര മുടങ്ങിയിരുന്നു. ഗേറ്റിന് സമീപം എത്തുമ്പോഴേക്കും വിമാനം പുറപ്പെട്ടതിനാൽ അദ്ദേഹത്തിന് യാത്ര തുടരാനായില്ല. വിമാനത്താവളത്തിൽ നേരത്തെ എത്തിയിട്ടും മുഖ്യമന്ത്രിയുടെ യാത്ര വൈകാൻ കാരണം പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മയാണെന്ന് വിലയിരുത്തപ്പെടുന്നു.
വി.ഐ.പി പരിഗണന പ്രകാരം വിമാനത്താവളത്തിനുള്ളിൽ ലഭ്യമാകേണ്ട ബഗ്ഗി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉറപ്പാക്കുന്നതിൽ ഉദ്യോഗസ്ഥർ പരാജയപ്പെട്ടുവെന്നാണ് വിലയിരുത്തൽ. വിമാനക്കമ്പനി അധികൃതരുമായി കൃത്യമായി ആശയവിനിമയം നടത്തുന്നതിൽ വന്ന പോരായ്മയാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
സംഭവത്തിൽ അഡീഷണൽ റെസിഡന്റ് കമ്മീഷണർ അശ്വതി ശ്രീനിവാസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ബന്ധപ്പെട്ട മുഴുവൻ ഉദ്യോഗസ്ഥരിൽ നിന്നും രേഖാമൂലമുള്ള വിശദീകരണം വാങ്ങിയിട്ടുണ്ട്. പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ സ്വീകരിക്കേണ്ട തുടർ നടപടികൾ അഡീഷണൽ റെസിഡന്റ് കമ്മീഷണർ സമർപ്പിക്കുന്ന അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനിക്കുക.
Published: 28 Jun 2026, 04:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented